Connect with us

ശ്രീ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രാങ്കണത്തിൽ മെഗാ തിരുവാതിര അരങ്ങേറി

Culture

ശ്രീ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രാങ്കണത്തിൽ മെഗാ തിരുവാതിര അരങ്ങേറി

ആനക്കര (കുമ്പിടി): ദേവൻമാരുടെ ദേവനായ സാക്ഷാൽ ശ്രീ പരമശിവൻ പിറന്ന നാളാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര കുമാരിമാരുടേയും, മംഗല്യവതികളായ സ്ത്രീകളുടേയും ഉത്സവനാളാണ്. കുമാരിമാർ മംഗല്യത്തിനായും, മംഗല്യവതികൾ നെടുമംഗല്യത്തിനും തിരുവാതിര വ്രതമെടുക്കുന്നു.
ഈ തിരുവാതിര രാവിൽ പൂർണ്ണചന്ദ്രപ്രഭയിൽ ധനുമാസക്കാറ്റിൻ്റെ അകമ്പടിയോടെ പാലക്കാട് മലപ്പുറം അതിർത്തിയിൽ കുമ്പിടിയിൽ സ്ഥിതി ചെയ്യുന്ന ശ്രീ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രാങ്കണത്തിൽ പന്നിയൂർ ദേശത്തിലേയും സമീപ പ്രദേശങ്ങളിലേയും ബാലികമാരുടെയും, കുമാരിമാരുടെയും, സ്ത്രീകളുടെയും കൂട്ടായ്മയിൽ മെഗാ തിരുവാതിര അരങ്ങേറി. പന്നിയൂർ, ഉമ്മത്തൂർ, പെരുമ്പലം, മണ്ണിയം പെരുമ്പലം, മേഴത്തൂർ, മുത്തളയാംകുന്ന് ദേശങ്ങളിലെ സഹോദരിമാരുടെ ദീർഘനാളത്തെ പരിശീലനത്തിൻ്റെ ഫലമായി പിറവികൊണ്ട ഈ കലാവിരുന്ന് ആസ്വദിക്കാൻ നാനദിക്കുകളിൽ നിന്നും ധാരാളം ആളുകൾ ക്ഷേത്രാങ്കണ മൈതാനിയിൽ എത്തിച്ചേർന്നു. മെഗാ തിരുവാതിരക്കുശേഷം ക്ഷേത്ര ഊട്ടുപുരയിൻ പ്രസാദ ഊട്ടും നടന്നു ..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top