Connect with us

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകളെല്ലാം പഴയപടിയാക്കുന്നു:

Local news

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകളെല്ലാം പഴയപടിയാക്കുന്നു:

എടപ്പാൾ: എടപ്പാളിലെ വിവിധ പ്രദേശങ്ങളിലാണ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. കോണ്‍ഗ്രീറ്റിംങ് പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ജോലികള്‍ക്കായാണ് റോഡുകളെല്ലാം വെട്ടിപ്പൊളിച്ചത്. പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം ചാലുകീറിയാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 1 വര്‍ഷത്തിന് ശേഷമാണ് റോഡുകളെല്ലാം പഴയപടിയാക്കുന്നപ്രവര്‍ത്തികള്‍ക്ക് തുടക്കമായത്. ചാലുകീറിയ ഇടങ്ങളിലാണ് നിലവില്‍ കോണ്‍ഗ്രീറ്രിംങ് ജോലികള്‍ പുരോഗമിക്കുന്നത്. എടപ്പാളിന്റെയും വിവിധ പ്രദേശങ്ങളിലെയും ഇടങ്ങളിലാണ് റോഡുകള്‍ പഴയപടിയാക്കുന്നത്. പദ്ധതിയുടെ തുടക്കത്തിലെ തന്നെ മിച്ച സ്വീകര്യത ലഭിച്ചിരുന്നെങ്കിലും റോഡുകള്‍ പോലും വെട്ടിപ്പൊളിച്ച് സഞ്ചാരയോഗ്യമല്ലാതായതില്‍ പ്രതിഷേധിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ കോണ്‍ഗ്രീറ്റിംങ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top