Connect with us

ഒരു കോടിയുടെ ലഹരി ഉൽപ്പന്നം പിടികൂടി: ബിസ്കറ്റിന്റെ മറവിൽ ലഹരി കച്ചവടം

Local news

ഒരു കോടിയുടെ ലഹരി ഉൽപ്പന്നം പിടികൂടി: ബിസ്കറ്റിന്റെ മറവിൽ ലഹരി കച്ചവടം

എടപ്പാൾ : ബിസ്കറ്റ് കച്ചവടത്തിന്റെ മറവിൽ വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങൾ കച്ചവടം നടത്തുന്ന സംഘം പിടിയിൽ.

ഒരു കോടി രൂപ വിലവരുന്ന ഒരു ലക്ഷത്തിൽ പരം ഹാൻസ് പാക്കററുകൾ പിടിച്ചെടുത്തു. ലോറിയിൽ ഇവ നിറച്ച് വിതരണത്തിന് കൊണ്ടു പോകാൻ തയ്യാറെടുക്കുകയായിരുന്ന സംഘത്തിലെ മൂന്നു പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

പട്ടാമ്പി കൂരിപ്പറമ്പിൽ റമീഷ് (43), നെടുമങ്ങാട് ഇടിഞ്ഞാർ കിഴക്കുംകര ഷെമീർ (38), വല്ലപ്പുഴ കാള പറമ്പിൽ അലി (47) എന്നിവരെയാ ണ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സപ്യൂട്ടി കമീഷണർ താജുദ്ദീൻ കുട്ടിയുടെ സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.

വട്ടംകുളത്ത് കുറെ കാല മായി പ്രവർത്തിക്കുന്ന ബിസ്കറ്റ് ഗോഡൗണിലേക്ക് ബിസ്കറ്റ് കൊണ്ടു വരുന്ന രണ്ടു ലോറിക്കുള്ളിലാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്. വെളിയംങ്കോട് സ്വദേശിയായ ഒരാൾക്ക് വേണ്ടിയാണ് ലഹരി ഉൽപന്നങ്ങൾ കൊണ്ടു വന്നിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മൊത്തമായും ചില്ലറയായും ഹാൻസ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് വലയിലായത്.

എക്സൈസ് ഇൻസ്പെക്ടർ പി.എം. മുഹമ്മദ് റിയാസ്, ഇൻസ് പെക്ടർമാരായ ഷഫീക്, ടി.ഷിജുമോൻ, പി.ഡി. പ്രദീപ് കുമാർ, ഷിബു , നിതിൻ ചോമരി, ചങ്ങരം കുളം ഇൻസ്പെകടർ ബഷീർ ചിറക്കൽ എന്നിവരടങ്ങിയ സംഘമാണ് ലഹരി വേട്ടക്ക് നേതൃത്വം നൽകിയത്.

പിടിച്ചെടുത്ത ഉല്പന്നങ്ങൾ പോലീസിന് കൈമാറി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top