എടപ്പാൾ: കൃഷിയെ മനുഷ്യന്റെ ജീവിതചര്യയുമായി ഒരുമിപ്പിച്ച് നിർത്തി ഒരു പുതിയ സമീപനത്തിനും സംസ്കാരത്തിനും ഉള്ള അഹ്വാനമായി ആയുർഗ്രീൻ ആരംഭിച്ച നെൽകൃഷി പദ്ധതിയുടെ ഈ വർഷത്തെ ഞാറുനടൽ ആയുർഗ്രീനിന്റെ വയലിൽ ഇന്ന് (തിങ്കളാഴ്ച) കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തി ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിൻസി , വാർഡ് മെമ്പർ കെ ജി ബാബു, ഡോ അബ്ദുൾ ജബ്ബാർ PK
(ഹെഡ്, കാർഷിക സർവകലാശാല ഇൻസ്ട്രക്ഷണൽ ഫാം, തവനൂർ) കാവിൽ ഗോവിന്ദൻകുട്ടി, ആയുർഗ്രീൻ മെഡിക്കൽ ഡയറക്ടർ ഡോ. ഹബീബുള്ള, പ്രൊജക്ട്സ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, ഡോ. ഫാത്തിമ, ഡോ. ആൽഫി, ജിയാസ്, ജിനേഷ് അറബ് പൗരന്മാരായ അബ്ദുൽ അസീസ് അൽഹർബി (സൗദി അറേബ്യ), ഇബ്രഹിം അൽ അഹമ്മദ് (കുവൈറ്റ്), ഹുസാം അൽ റിയാമി (ഒമാൻ), ദൗദ് അൽ ഷിദി (ഒമാൻ) എന്നിവരും ഞാറുനടൽ ഉത്സവത്തിൽ പങ്കാളികൾ ആവുകയും ചടങ്ങിൽ സംസാരിക്കുകയും ചെയ്തു. ഇന്നാട്ടുകാർക്കൊപ്പം അറബ് രാജ്യങ്ങളിൽ നിന്നും ചികിത്സക്കായി ഇവിടെ എത്തിയവരുടെ സജീവ പങ്കാളിത്തമായിരുന്നു ഇതിന്റെ എടുത്തുപറയേണ്ട ഒരു ആകർഷണം. വീൽ ചെയറിൽ മാത്രം ചലിക്കാൻ കഴിയുന്നവർക്കായി പ്രത്യേക സംവിധാനം ഒരുക്കിയതിനാൽ അവർക്കും ഈ കാർഷിക ഉത്സവത്തിൽ പങ്കാളികൾ ആവാനായി. അവരോടൊപ്പം ആയുർഗ്രീൻ കുടുംബത്തിലെ ജീവനക്കാരും മറ്റ് അംഗംങ്ങളും ഈ ഉത്സവത്തിന്റെ ഭാഗമായി. കേവലം നെൽകൃഷി എന്നതിലുപരി നമ്മുടെ കാർഷിക സംസ്‌കൃതിയെ ശക്തിപ്പെടുത്താനുള്ള ഒരു ചുവട്‌വെയ്പ്പ് കൂടിയാണ് ഈ പദ്ധതി.
ആയുർഗ്രീനിൽ, അത്യാധുനിക റോബിട്ടിക് ഉപകരണങ്ങളുടെ സഹായത്തോടെ, നമ്മുടെ പാരമ്പര്യത്തിൽ വേരൂന്നിയ ഓർത്തോ ന്യൂറോ ചികിത്സ നൽകുക മാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും കൂടി ചെയ്യുന്നതിന്റെ ഭാഗമാണ് ഈ നെൽകൃഷി പദ്ധതി. ഒരാൾ കഴിക്കുന്ന ഭക്ഷണത്തിന് ആ വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവുമായി വളരെയധികം ബന്ധമുണ്ടെന്ന് ആയുർഗ്രീൻ ഉറച്ച് വിശ്വസിക്കുന്നു എന്ന് മാത്രമല്ല അതിനായി ഇവിടെ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. ഇത് വെറുമൊരു നെൽകൃഷി പദ്ധതിയല്ല, മറിച്ച് മനുഷ്യൻ പ്രകൃതിയോട് അടുത്ത് വരണമെന്നും അതിനോട് ഇണങ്ങി ജീവിക്കണമെന്നുമുള്ള തത്വശാസ്ത്രത്തിൽ അടിയുറച്ച ഒരു ഹരിത ദർശനമാണ്. വിഷലിപ്തമല്ലാത്ത ഭക്ഷണം നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നത് അരോഗ്യകരമായ ഭാവിക്ക് അനിവാര്യമാണെന്നും, അതിന് ഓരോ വ്യക്തിയും സ്ഥാപനവും മുൻകൈ എടുക്കണമെന്നും ഈ നെൽകൃഷി പദ്ധതി വിളിച്ചു പറയുന്നു. സമീപഭാവിയിൽ ഇത്തരം പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആയുർഗ്രീൻ ടീം അംഗങ്ങൾ പറഞ്ഞു.