Connect with us

കപ്പൂരിലെ മണ്ണെടുപ്പ് വില്ലേജ് തല ജനകിയ സമിതിയിൽ ശക്തമായ പ്രതിഷേധവുമായി അംഗങ്ങൾ:

Local news

കപ്പൂരിലെ മണ്ണെടുപ്പ് വില്ലേജ് തല ജനകിയ സമിതിയിൽ ശക്തമായ പ്രതിഷേധവുമായി അംഗങ്ങൾ:

കുമരനല്ലൂർ: കപ്പൂരിലെ മണ്ണെടുപ്പ് വില്ലേജ് തല ജനകിയ സമിതിയിൽ ശക്തമായ പ്രതിഷേധവുമായി അംഗങ്ങൾ. കപ്പൂർ വില്ലേജ് ഓഫീസിൽ നടന്ന വില്ലേജ് തല ജനകീയ സമിതി യോഗത്തിലാണ് അംഗങ്ങൾ പരാതി ഉന്നയിച്ചത്. വില്ലേജിലെ 45ൽ പരം സർവ്വേഭൂമികളിൽ ഇതിനകം മണ്ണടുപ്പിന് ജിയോളജി വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. മെട്രിക് ടൺ മണ്ണ് രാപകൽ വ്യത്യാസമില്ലാതെ ടോറസ് വഴി കൊണ്ട് പോകുന്നു. ഇത് ശക്തമായ വരൾച്ചക്ക് ഇടവരുന്നതിന് പുറമെ തണ്ണീർതടങ്ങളെ ആശ്രയിച്ചുള്ള കാർഷിക മേഖലയും പ്രതിസന്ധിയിലാകുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പലതവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും മണ്ണുടുപ്പ് തുടരുന്നതിൽ നാട്ടുകാർക്കുള്ള ബുന്ധിമുട്ട് അംഗങ്ങൾ യോഗത്തിൽ വിശദീകരിച്ചു. കുരുടി കുന്ന്, കണിക്കരത്ത് കുന്ന്, മക്കാട് കുന്ന് , കൊഴിക്കര ചുറ്റുറോഡ് കുന്ന്, ഈങ്ങൂർ വളപ്പിൽ കുന്ന് തെക്കേതിൽ കുന്ന്, തുടങ്ങി പത്തിലധികം കുന്നുകളാണ് നാമാവശേഷമാകുന്നത്. ഇനിയും മണ്ണെടുപ്പിനുള്ള അപേക്ഷകൾ വില്ലേജ് അധികൃതർക് മുന്നിൽ ഉണ്ട്. കപ്പൂരിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണമന്നും യോഗത്തിൽ ആവശ്യപ്പെട്ടു. പൊതു ജനങ്ങക്ക് ലഭിക്കേണ്ട അത്യാവശ്യ സേവനങ്ങൾക്ക് പലതവണ വില്ലേജിൽ കയറി ഇറങ്ങേണ്ട അവസ്ഥാണിപ്പോൾ. ഭൂമി രജിസ്റ്ററേഷന് വേണ്ട ആർ ഒ ആർ വായ്പ ലഭിക്കാനവശ്യമായ ഭൂരേഖ, പോക് വരവ് ചേർക്കൽ ഉൾപ്പടെയുള്ള അത്യാവശ്യ സേവനത്തിന് സ്ഥിരം വില്ലേജ് ഓഫീസറുടെ അഭാവം ജനങ്ങൾക്ക് പ്രയാസം ഉണ്ടാകുന്നു. ജിയോളജി വകുപ്പാണ് മണ്ണടുപ്പിന് അനുമതി നൽകുന്നതെന്നും വില്ലേജ് അധികൃതർക്ക് ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യാൻ കഴിയില്ലന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. അംഗങ്ങളുടെ പരാതി ബന്ധപ്പെട്ടവരെ അറിയാക്കാമെന്ന് ഡെപ്യൂട്ടി തഹസിൽദാർ പി ഹരിദാസൻ പറഞ്ഞു. പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അംഗം കെ.വി.രവീന്ദ്രൻ, അലി കുമരനല്ലൂർ, പി.രാജീവ് , എം.പി. കൃഷ്ണൻ, കെ അലവി, പി. ജയപ്രകാശ് തുടങ്ങിയവർ സമിതി യോഗത്തിൽ പങ്കെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top