Connect with us

ലോകസമാധാനത്തിന് ചരിത്രം ജീവിതപാഠമാക്കണം; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ:

Local news

ലോകസമാധാനത്തിന് ചരിത്രം ജീവിതപാഠമാക്കണം; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ:

എടപ്പാൾ: ലോകത്ത് ശാന്തിയും സമാധാനവും സൗഹൃദവും പുലരുന്നതിന് മഹാന്മാരെ കുറിച്ചുള്ള ചരിത്രം പഠിക്കുകയും അത് ജീവിതത്തിൽ പകർത്താൻ തയ്യാറാവുകയും വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു. പ്രശ്ന സങ്കീർണമായ വർത്തമാന കാലഘട്ടത്തിൽ സർവ്വശക്തനായ അള്ളാഹുവിലേക്ക് മടങ്ങുകയാണ് എല്ലാറ്റിനുമുള്ള പരിഹാരം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എടപ്പാൾ ചുങ്കം മഹല്ല് ഖാളിയായി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു തങ്ങൾ.

സമസ്ത കേന്ദ്ര മുശാവറ അംഗം എം വി ഇസ്മയിൽ മുസ്ലിയാർ സ്ഥാനാരോഹണ സമ്മേളനവും മഹല്ല് കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഇ.വി. നാസർ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ബാഖവി വെള്ളാളൂർ, സി ഷറഫുദ്ദീൻ ഹാജി, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, എം കെ മുഹമ്മദ് എന്ന ഉണ്ണി എന്നിവർ പ്രസംഗിച്ചു. പ്രശസ്ത മനശാസ്ത്ര വിദഗ്ധൻ അബു സഹറ ഹൈതമി വലപ്പാറ ക്ലാസ് എടുത്തു, ഒ.വി. അസ്ലഹ് ഖിറാഅത്ത് നടത്തി, എം വി ഇസ്മയിൽ മുസ്ലിയാരുടെ പ്രാർത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top