Connect with us

ഭക്തിയുടെ നിറക്കാഴ്ച്ചയായി പോട്ടൂര്‍ മകരം പത്ത് താലപ്പൊലി:

Culture

ഭക്തിയുടെ നിറക്കാഴ്ച്ചയായി പോട്ടൂര്‍ മകരം പത്ത് താലപ്പൊലി:

ആനക്കര: പോട്ടൂര്‍ മകരം പത്ത് താലപ്പൊലി ഭക്തി സാന്ദ്രമായി. രാവിലെ വിശേഷാല്‍ പൂജകളോടെ ഉത്സവ പരിപാടികള്‍ക്ക് തുടക്കമായി. ഉച്ചക്ക് ശേഷം കൊടലില്‍ കൃഷ്ണകുമാറിന്റെ നേത്യത്വത്തിലുളള പഞ്ചവാദ്യത്തിന്റെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ്റ അകമ്പടിയോടെ എഴുന്നളളിപ്പ്, മുല്ലപന്തലില്‍ പൂതന്‍, തിറകളി, തുടര്‍ന്ന് വിവി്ധ കമ്മറ്റികളുടെ നേത്യത്വത്തില്‍ നാട്ടുവഴികളെ ധന്യമാക്കി കവുപ്ര ദേശം പാണ്ടിമേളത്തോടെ ആനപ്പൂരം, നാട്ടുകൂട്ടം നെല്ലേക്കാട് പാണ്ടിമേളത്തോടെ ആനപ്പൂരം, പോട്ടൂര്‍ സമന്വയം പൂരാഘോഷം പാണ്ടിമേളം, ചെര്‍ളളശ്ശേരി തിറവരവ്, ടീം ഓഫ് ചെര്‍ളളശ്ശേരി തെയ്യം, കാന്തളളൂര്‍ക്കാരന്‍ തിറവരവ്, പുല്ലൂണി ന്യൂ ബ്രദേഴ്‌സ് ബാന്റ് മേളം, പുല്ലൂണി ബ്രദേഴ്‌സ് ശിങ്കാരിമേളം, ശിങ്കാരി കാവടി, അധിപന്‍സ് കവുപ്ര ശിങ്കാരി മേളം, മേലോപോട്ടൂര്‍ പകല്‍ പൂരാഘോഷകമ്മറ്റി തിറവരവ്, ഉത്സവ് മേലേപോട്ടൂര്‍ തെയ്യം, നെല്ലേക്കാട് ദേശം ബാന്റ് മേളം എന്നിവയോടെ കൊടിവരവുകളെത്തി.

വൈകീട്ട് ദീപാരാധനക്ക് ശേഷം പോട്ടൂര്‍ നാട്ടുകൂട്ടം കമ്മറ്റിയുടെ നേത്യത്വത്തില്‍ ആകാശത്ത് വര്‍ണ്ണ കാഴ്ചകൾ ഒരുക്കി വെടിക്കെട്ട് നടന്നു. രാത്രിയില്‍ കൊടലില്‍ കൃഷ്ണകുമാറിന്റെ നേത്യത്വത്തില്‍ തായമ്പക, മേലേ പോട്ടൂര്‍ പൂരാഘോഷകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാനമേള, പുലര്‍ച്ചെ ദേവസ്വം പഞ്ചവാദ്യത്തോടെ എഴുന്നളളിപ്പ്, കവുപ്രദേശം വരവ്, മേളം, കനലാട്ടം ചനടഅടക്കല്‍ ചടങ്ങോടെ പത്തുദിവസം നീണ്ടുനിന്ന ഉത്സവപരിപാടികള്‍ക്ക് സമാപനമായി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top