Connect with us

പ്രവർത്തന രംഗത്ത് സക്രിയമായ അറുപത് വർഷങ്ങൾ പിന്നിട്ട തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തവനൂരിൽ തുടക്കമായി:

Services

പ്രവർത്തന രംഗത്ത് സക്രിയമായ അറുപത് വർഷങ്ങൾ പിന്നിട്ട തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തവനൂരിൽ തുടക്കമായി:

തവനൂർ: 1963 ൽ പ്രവർത്തനം ആരംഭിച്ച തവനൂർ സർവീസ് സഹകരണ ബാങ്ക് രൂപീകരണ കാലം മുതൽ ബാങ്കിംഗ് പ്രവർത്തനങ്ങൾക്കൊപ്പം അതത് കാലത്തെ ജീവിത പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ബാങ്കിംഗിതര പ്രവർത്തനങ്ങളും നടത്താറുണ്ട്. ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങളടക്കം ലഭ്യമാക്കി അയങ്കലം, തവനൂർ, തൃക്കണാപുരം എന്നിവിടങ്ങളിൽ ശാഖകളുമായി ജില്ലയിലെ ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായി മാറിയിട്ടുണ്ട്.

പ്രളയം – കോവിഡ് കാല പ്രതിസന്ധികളെ അതിജീവിക്കാൻ വീട് നിർമ്മാണം, സഹായ ഹസ്തം തുടങ്ങി പദ്ധതികളും നടപ്പാക്കിയ ബാങ്ക് പ്രാദേശിക വികസനത്തിൽ സഹകരണ മേഖലയുടെ പങ്ക് ഉറപ്പാക്കുന്ന കൂടുതൽ പദ്ധതികൾ വജ്ര ജൂബിലി വർഷത്തിൽ ഒരുക്കുമെന്ന് ബാങ്ക് ഭാരവാഹികൾ അറിയിച്ചു. റേഷൻ ഷാപ്പ്, കശുവണ്ടി – കൊപ്ര – നെല്ല് – പച്ച തേങ്ങ സംഭരണം, പഞ മാസത്തിലെ അരിവിതരണം, ഗ്യാസ് സിലിണ്ടർ , തയ്യൽ മെഷീൻ , തുണിത്തരങ്ങൾ, നീതി സ്റ്റോർ , ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ, സിമന്റ് വിപണനം, തുടങ്ങി കർഷക സേവന കേന്ദ്രം വരെ ഈ പട്ടികയിലുണ്ട്.

മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. കാർഷിക-വിദ്യാഭ്യാസ മേഖലകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഓർമ്മമരം സ്കോളർഷിപ്പ് വിതരണം ജില്ലാ ജോയിന്റ് രജിസ്ട്രാർ പി. ബഷീർ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി. നസീറ, വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ് , സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പ്രൊഫ. ടി.പി. ഹബീബ് റഹ്മാൻ , കെ.പി. വേണു, സുരേഷ് പൊല്പാക്കര , പത്തിൽ അഷറഫ്, ജയരാജൻ, ഉണ്ണികൃഷ്ണൻ , ജനപ്രതിനിധികളായ ഷീജ കൂട്ടാക്കിൽ, ലിഷ മോഹൻ, സെക്രട്ടറി പി.മുരളീധരൻ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് പി. ജ്യോതി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.കെ.അബ്ദുറഹ്മാൻ സ്വാഗതവും പി.ദിവ്യ നന്ദിയും പറഞ്ഞു.

ഒരു മാസക്കാലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിത്യസ്തമായ പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുക.

മദിരശ്ശേരിയിലും അതളൂരിലും സ്വയം തൊഴിൽ പരിശീലന ശില്പശാല . തങ്ങൾ പിടിയിൽ സ്ത്രീകൾക്കായി നിയമ സാക്ഷരത ക്ലാസ് , കച്ചേരി പറമ്പിൽ നേത്ര ചികിത്സാ ക്യാമ്പ് , വെള്ളാഞ്ചേരിയിൽ മണ്ണ് പരിശോധന ക്യാമ്പ് , കടകശ്ശേരിയിൽ ഫാർമേഴ്സ് ക്ലബ്ബ്,തൃക്കണാപുരത്ത് ബാലോത്സവം, അയങ്കലത്ത് സർഗ്ഗോത്സവം, കടകശ്ശേരിയിൽ ഫിലിം ഫെസ്റ്റിവൽ , അന്ത്യാളം കുടത്ത് കുടുംബശ്രീ കലോത്സവം , അതളുരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് , മറവഞ്ചേരിയിൽ മുൻകാല വനിതാ ജനപ്രതിനിധികളുടെ ഒത്ത് ചേരൽ, തവനൂരിൽ വാസുദേവൻ നമ്പൂതിരി അനുസ്മരണവും മല്ലൂരിൽ എം.ഗോവിന്ദൻ – ഇടശ്ശേരി അനുസ്മരണവും നടക്കും. പ്രാദേശിക വികസനത്തിൽ സഹകരണ മേഖലയുടെ പങ്ക് എന്നത് മുൻ നിർത്തി സഹകാരി സംഗമവും സഹകരണ ഗ്രാമസഭയും നടക്കും. ഡോ.കെ.ടി.ജലീൽ MLA ഉദ്ഘാടനം ചെയ്യും.

മാർച്ച് 4 ന് അയങ്കലത്ത് നടക്കുന്ന സമാപന പരിപാടി ദേവസ്വം പട്ടികജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Services

To Top