ആനക്കര : പന്നി ശല്ല്യം കടക്കെണിയിലായ കുഞ്ഞുകുട്ടന്‍ ആത്മഹത്യയുടെ വക്കില്‍. കുമ്പിടി പുറമതില്‍ശ്ശേരി മേലേപ്പറമ്പില്‍ കുഞ്ഞുകുട്ടനാണ് വാഴകൃഷി നടത്തി കടക്കെണിയിലായിരിക്കുന്നത്. പന്നിയൂര്‍ ക്ഷേത്രത്തിന് സമീപം ഒരു ഏക്കര്‍ സ്ഥലത്ത് വെച്ച 700 ലേറെ വാഴകളും നയ്യൂര്‍ കാശാം പറമ്പില്‍ വെച്ച 400 ലേറെ വാഴകളുമാണ് പല തവണയായി പന്നികള്‍ നശിപ്പിച്ചത്. പന്നിയൂരില്‍ നശിപ്പിക്കപ്പെട്ട നേന്ത്രവാഴകള്‍ക്ക് പകരം പുതിയ വാഴകള്‍ വെച്ചു പിടിപ്പിച്ചിരുന്നു. ഈ വാഴകള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടത്. കുമ്പിടിയിലെ എസ്.ബി.ഐ ശാഖയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ്പയെടുത്താണ് നേന്ത്ര വാഴ കൃഷി ആരംഭിച്ചത്. ഇത് തിരിച്ചടക്കാന്‍ കഴിയാതെ കുഞ്ഞുകുട്ടന്‍ വിഷമിക്കുകയാണ്. നേന്ത്ര വാഴകള്‍ പന്നികള്‍ നശിപ്പിച്ചില്ലങ്കില്‍ വിളവെടുപ്പിന്റെ സമയമായിരുന്നു. ഇതില്‍ പല വാഴകളും കുലക്കാൻ പാകമായിവരുകയായിരുന്നു. ആദ്യ തവണ പന്നികള്‍ മുന്നൂറിലേറെ വാഴകള്‍ നശിപ്പിച്ചപ്പോള്‍ ആനക്കര പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചിരുനെങ്കിലും നടപടിയോ നഷ്ട്ട പരിഹാരമോ ലഭിച്ചില്ല. തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്കും പരാതി അയച്ചെങ്കിലും ഇതിലും നടപടി ഉണ്ടായിട്ടില്ലന്ന് കുടഞ്ഞുകുട്ടന്‍ പറഞ്ഞു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുഞ്ഞുകുട്ടന്‍ കര്‍ഷക തൊഴിലാളി കൂടിയാണ്.