Connect with us

വട്ടംകുളം ജനകീയം പദ്ധതിയിൽ “സുകൃതം” പദ്ധതിയും:

Local news

വട്ടംകുളം ജനകീയം പദ്ധതിയിൽ “സുകൃതം” പദ്ധതിയും:

വട്ടംകുളം :വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിനു വർഷങ്ങൾക്കു മുമ്പ് പ്രതിഫലേച്ചയില്ലാതെ ഭൂമി സംഭാവന ചെയ്ത തൈക്കാട് നീലകണ്ഠൻ നമ്പൂതിരിയുടെ സ്മരണാർത്ഥം  27.01.23ന് അദ്ദേഹത്തിന്റെ പേരിൽ phc യുടെ മുമ്പിൽ ബോർഡ് സ്ഥാപിച്ചു. വർഷങ്ങൾക്കു മുമ്പ് പൊതുജനങ്ങളുടെ ചികിത്സക്ക് വേണ്ടി മഹത്തായ ഈ സത്കർമ്മം ചെയ്ത അദ്ദേഹത്തിന്റെ പേര് നിലനിർത്തുക എന്നത് അദ്ദേഹത്തിന്റെ നിഷ്കാമ കർമത്തിന് പ്രതിഫലമാകില്ലെങ്കിലും ഈ ഭരണ സമിതി നിലവിൽ വന്നതു മുതൽ അതിനായി എല്ലാവരും ഉത്സാഹത്തോടെ പ്രവർത്തിച്ചു. വരും തലമുറയിലും ഇത്തരം നിസ്വാർത്ഥ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇത്തരം മാതൃകകൾ പ്രചോദനമാകട്ടെ എന്നും, സമൂഹത്തോട് നന്ദിയും കടപ്പാടുമുള്ളവർ വളർന്നു വരട്ടെ എന്നും ഉദ്ഘടന പ്രസംഗത്തിൽ മജീദ് കഴുങ്കിൽ (പ്രസിഡന്റ്‌ വട്ടംകുളം ഗ്രാമപഞ്ചായത്ത്‌) പറഞ്ഞു. എം. എ നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ചു, ഉണ്ണികൃഷ്ണൻ (മെമ്പർ ) സ്വാഗതം പറഞ്ഞു.

ശ്രീ നീലകണ്ഠൻ നമ്പൂതിരിയുടെ മക്കളായ കേശവൻ വട്ടംകുളം, ശങ്കര നാരായണൻ VT എന്നിവർ മുഖ്യതിഥികൾ ആയിരുന്നു. Tp ഹൈദരലി, ഭാസ്കരൻ വട്ടംകുളം, പത്തിൽ അഷ്‌റഫ്‌, നാസർ കൊലക്കാട്ട്, മാനു തൈക്കാട്, മുഹമ്മദാലി കാര്യട്, എന്നിവർ ആശംസകൾ നേർന്നു. ചീഫ് മെഡിക്കൽ ഓഫീസർ dr മുഹമ്മദ് ഫസൽ നന്ദിപറഞ്ഞു. ഈ സമർപ്പണ ചടങ്ങിൽ phc യിലെ ആരോഗ്യം പ്രവർത്തകരും പരിസര വാസികളും സംബന്ധിച്ചു..

വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം 1965ൽ മുണ്ടേകാട്ടിൽ ബാപ്പുഹാജി പ്രതിഫലമില്ലാതെ വിട്ടു തരുന്ന കാലത്ത് ഇവിടെ താമസിക്കുന്നവരെ മാറ്റിപാർപ്പിച്ചാണ് അദ്ദേഹം ഈ മഹത്തായ ദാനം ചെയ്തത് അത്തരം മഹത് വ്യക്തികളുടെ ഓർമ്മകൾ നന്ദിയോടെ സ്മരിക്കാനും, ഭാവിയിലും സ്വാർത്ഥ താല്പര്യങ്ങളില്ലാതെ പൊതുജനോപകാരപ്രദമായ കർമങ്ങൾക്കു പുതു തലമുറയിൽനിന്നും പുതിയ ചുവടു വെപ്പുകൾ ഉണ്ടാകണമെന്നുമുള്ള ലക്ഷ്യത്തോടെയും കൂടിയാണ് ഇത്തരം പദ്ധതികളുമായി പഞ്ചായത്ത്‌ ഭരണ സമിതി മുന്നോട്ടു പോകുന്നതെന്നു ഉദ്ഘടന പ്രസംഗത്തിൽ പ്രസിഡന്റ്‌ പറഞ്ഞു.  ബാപ്പു ഹാജി സാഹിബിന്റെ മക്കളായ ഉണ്ണി എന്ന മുഹമ്മദ് അലി, ഇബ്രാഹിം എംകെ, എന്നിവരും, മയമ്മുണ്ണിക്കയും മുഖ്യ അതിഥികളായിരുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top