Connect with us

പാഠം ഒന്ന് സ്‌കൂള്‍ പരിസര ശുചിത്വം:

Local news

പാഠം ഒന്ന് സ്‌കൂള്‍ പരിസര ശുചിത്വം:

ആനക്കര : കപ്പൂര്‍ കെ എ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്ക് പാഠം ഒന്ന് സ്‌കൂള്‍ പരിസര ശുചിത്വം. സ്‌കൂളും പരിസരവും വൃത്തിയായി കൊണ്ട് നടത്തുന്നതിന് 24 പേരടങ്ങിയ എസ് പി ജി ടീമിന് രൂപം നല്‍കിയാണ് മാരായംകുന്നിലെ മാലിന്യമുക്ത ഗ്രാമമാക്കി മാറ്റി എടുക്കാന്‍ തുടക്കമിടുന്നത്. ജൈവ, അജൈവ മാലിന്യങ്ങളെ വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിന് സ്‌കൂള്‍ കവാടത്തോട് ചേര്‍ന്ന് തന്നെ മാലിന്യ നിക്ഷേപ തൊട്ടി സ്ഥാപിച്ചു. നിറഞ്ഞ മാലിന്യങ്ങള്‍ എടുത്ത് മാററുന്നതിന് പഞ്ചായത്തിന്റെ സഹായവും നല്‍കി. അധ്യാപകരായ സിവി സഫ്‌റാന്‍ , പിടി ജിേതേഷ് കുമാര്‍, കെ.പ്രകാശ്.ടി.ഹരിശ്രീ, വി. സ്മിത, കെ.ആര്‍ ജില്‍ഷ, കെ. എസ് ജസ്സി, എന്‍.പി.ആശ, എന്നിവരുടെ പിന്തുണയും പരിസര സുചിത്വ സന്ദേശ പരിപാടിക്ക് കുട്ടികള്‍ക്ക് പ്രചോദനമായി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top