Connect with us

നാടിൻ്റെ വികസനത്തിൽ “ചാമപറമ്പിന്റെ ” സംഭാവന മാതൃകാപരം: സി ഹരിദാസ്

Local news

നാടിൻ്റെ വികസനത്തിൽ “ചാമപറമ്പിന്റെ ” സംഭാവന മാതൃകാപരം: സി ഹരിദാസ്

എടപ്പാൾ:നാടിൻ്റെ വികസനത്തിൽ “ചാമപറമ്പിന്റെ ” സംഭാവന മാതൃകാപരം: സി ഹരിദാസ്.

പോത്തനൂരിന്റെ വികസന പാതയിൽ ചാമുപ്പറമ്പ് തറവാടിന്റെ കയ്യൊപ്പ് എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കുന്നത് വിസ്മരിക്കാൻ കഴിയാത്തതാണെന്ന് മുൻ എം.പി സി.ഹരിദാസ് ഓർമ്മപ്പെടുത്തി.

പരേതനായ മുൻ പഞ്ചായത്ത് മെമ്പർ ചാമപ്പറമ്പിൽ ഭാസ്കരേട്ടന്റെ സഹധർമ്മിണി കാർത്യാനി ചേച്ചിയുടെ നിര്യാണത്തിൽ അനുശോദിച്ച് സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിക്കാത്ത കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിത്വമായിരുന്നു കാർത്യാനി എന്ന് അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് മെമ്പർ ദിലീഷ്, പഞ്ചായത്ത് മെമ്പർമാരായ ലെനിൻ, ബൽക്കീസ് , മുൻ ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പൊൽപ്പാക്കര, കെജി ബെന്നി, എം ടി അറുമുഖൻ , കരീം പോത്തനൂർ ,എം എം സുബൈദ ,കെ മൊയ്തുണ്ണി , വി കെ വിജയൻ ,എ കെ ഗംഗാധരൻ, കെ പി കുഞ്ഞുട്ടി, അബ്ദുൽസലാം ടിവി , മുസ്തഫ കാടഞ്ചേരി ,എ കെ വേലായുധൻ, സുജീഷ്, കെ ഗോപാലകൃഷ്ണൻ, അഖിൽ വിജയ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top