Connect with us

മലബാറിലെ ശബരിമലക്ക് സ്വാമി സുനിൽദാസ് തറക്കല്ലിടും:

Culture

മലബാറിലെ ശബരിമലക്ക് സ്വാമി സുനിൽദാസ് തറക്കല്ലിടും:

എടപ്പാൾ: ശ്രീഅയ്യപ്പൻകാവ് ക്ഷേത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മലബാർ പ്രദേശത്ത് ആദ്യമായി ശബരിമല മാതൃകയിൽ ഉയരാൻ പോകുന്ന മഹാക്ഷേത്രത്തിന് മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആധ്യാത്മിക- സേവന രംഗത്ത് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനുമായ സ്വാമി സുനിൽദാസ് തറക്കല്ലിടും. ഫെബ്രുവരി 8 ന് ബുധനാഴ്ച കാലത്ത് 9 മണിക്ക് നടക്കുന്ന ചടങ്ങിൽ ഭൂമിപൂജ,അയ്യപ്പപൂജ എന്നിവയക്ക് മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ടി.കെ.വിജയൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്വാമി സുനിൽദാസ് അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം അഡ്വ:പി.പി.മോഹൻദാസ്, എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ ടീച്ചർ, വാർഡ് മെമ്പർമാരായ ഷിജിലപ്രദീപ്, കെ.പി.സിന്ധു, അഡ്വ:ശങ്കുടി.ദാസ്, സി.വി.ഗോവിന്ദൻ മാഷ്, രാജേഷ്പണിക്കർ പെരിങ്ങോട്, മണിഎടപ്പാൾ, സജീവ് കുട്ടത്ത് എന്നിവർ സംബന്ധിക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top