Connect with us

സാമൂഹിക സംഘടനകൾ നാടിന് മുതൽക്കൂട്ട്; മന്ത്രി എം.ബി രാജേഷ്:

Malappuram

സാമൂഹിക സംഘടനകൾ നാടിന് മുതൽക്കൂട്ട്; മന്ത്രി എം.ബി രാജേഷ്:

പടിഞ്ഞാറങ്ങാടി: പ്രയാസം അനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പുന്ന സാമൂഹിക സംഘടനകളും സന്നദ്ധ സേവന പ്രവർത്തകരും നാടിനൊരു മുതൽക്കൂട്ടാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. പടിഞ്ഞാറങ്ങാടി അൽഫലാഹ് സക്കാത്ത് സമിതി നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സംവിധാനങ്ങളോടൊപ്പം മത, രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ ഇത്തരം പ്രവർത്തനങ്ങളും ഏറെ ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. അൽഫലാഹ് സക്കാത്ത് സമിതി ചെയർമാൻ വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.

കൺവീനർ ഡോ. എ.ഐ കമറുദ്ദീൻ വിഷയാവതരണവും ‘സക്കാത്ത് ജനനന്മയ്ക്ക്’ എന്ന വിഷയത്തിൽ സുലൈമാൻ അസ്ഹരി മുഖ്യപ്രഭാഷണവും നിർവഹിച്ചു.

പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി ഫവാസ്, ഹരീഷ് കെ. കോക്കാട് . അലി കുമരനല്ലൂർ. മുഹമ്മദ് ഫൈസി പറക്കുളം,

സി. മുഹമ്മദ് കുട്ടി , ഷാക്കിർ മൂസ . കെ.എ റഷീദ് , എൻ.വി അഹമ്മദു ണ്ണി. തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top