Connect with us

സനാതന ധർമ്മങ്ങളുടെയെല്ലാം അടിസ്ഥാനം വേദമാണെന്ന് സ്വാമി ചിദാനന്ദപുരി:

Culture

സനാതന ധർമ്മങ്ങളുടെയെല്ലാം അടിസ്ഥാനം വേദമാണെന്ന് സ്വാമി ചിദാനന്ദപുരി:

എടപ്പാൾ : സനാതന ധർമ്മങ്ങളുടെയെല്ലാം അടിസ്ഥാനം വേദമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഫെബ്രുവരി 21 മുതൽ 28 വരെ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന പുത്രകാമേഷ്ടി യാഗത്തിന്റെ വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാഗാദികർമങ്ങളനുഷ്ടിക്കുന്നതിലൂടെ യജമാനനും പത്നിക്കും ലഭിക്കുന്ന കാമനാശക്തി അവരിലൂടെ സമീപസ്ഥരിലേക്കും സമൂഹത്തിലേക്കും പ്രസരിക്കുന്നു എന്നതാണ് യുഗാന്തരങ്ങളായി ഇത്തരം അനുഷ്ടാനങ്ങൾ കൈമാറപ്പെടുന്നതിനടിസ്ഥാനം സ്വാമിജി പറഞ്ഞു. കക്കാട് കാരണവപ്പാട് മണക്കുളം ദിവാകര രാജ യാഗ വിളംബരം നടത്തി.

യാഗ സമിതി ചെയർമാൻ ഡോ. കെ.വി. കൃഷ്ണൻ അധ്യക്ഷനായി. ചീഫ് കോ- ഓർഡിനേറ്റർ പി.എം. മനോജ് എമ്പ്രാന്തിരി, ജന. കൺവീനർ അഡ്വ കെ.ടി. അജയൻ, യാഗ യജമാനൻ തോട്ടുപുറം ശങ്കരനാരായണൻ, പത്നി ശ്രീഷ അന്തർജനം വി.ടി.ജയപ്രകാശൻ, പ്രഹ്ളാദൻ പൊന്നൂക്കര, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, കെ.എം. പരമേശ്വരൻ നമ്പൂതിരി, ഏർക്കര രാമൻ നമ്പൂതിരി, യു.വിശ്വനാഥൻ, കെ.ടി. രാമകൃഷ്ണൻ, ബാലൻ കണ്ണത്ത്, പി.പി. ചകൻ കുട്ടി എന്നിവർ പ്രസംഗിച്ചു.

സോപാനം സന്തോഷിന്റെ പഞ്ചവാദ്യം, താലപ്പൊലി, വേദമന്തോച്ചാരണം എന്നിവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയോടെയാണ് പരിപാടികളാരംഭിച്ചത്.

യജമാനനും പത്നിയും മഹാദേവന്റെ അനുവാദം വാങ്ങുന്ന അനുജ്ഞ ചടങ്ങ് എട്ടിന് രാവിലെ എട്ടുമണിക്ക് പാലക്കാട് മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് നിർവ്വഹിക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top