Connect with us

കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം എറണാകുളം വിഭാഗം സർവ്വേ ടീം എടപ്പാൾ കണ്ണേങ്കായൽ കോൾ പാടം സന്ദർശിച്ചു:

Agriculture

കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം എറണാകുളം വിഭാഗം സർവ്വേ ടീം എടപ്പാൾ കണ്ണേങ്കായൽ കോൾ പാടം സന്ദർശിച്ചു:

എടപ്പാൾ: കണ്ണേങ്കായൽ കോൾ പാടശേഖരത്തിൽ നെൽകൃഷി വളർച്ചയില്ലാത്ത അവസ്ഥ കൃഷിഭവൻ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് കേന്ദ്ര സംയോജിത കീട നിയന്ത്രണ വിഭാഗം എറണാകുളം സർവ്വേ ടീം എടപ്പാൾ കണ്ണെങ്കായൽ നെൽകൃഷിയിടത്തിൽ പരിശോധന നടത്തി കൃഷിയിടങ്ങളിൽ ഇരുമ്പിൻ്റെ അംശം കൂടുതലായി കാണാൻ സാധിച്ചു. അതിനാൽ നെല്ലിൻ്റെ വളർച്ച മുരടിച്ചു നിൽക്കുന്നു.

മണ്ണിൽ അമ്ലത കൂടുതൽ ആയതുകൊണ്ട് വള പ്രയോഗത്തിന്റ ഗുണം കിട്ടിയിട്ടില്ല. ആദ്യപടിയായി ഏക്കർ ഒന്നിന് 240 kg കുമ്മായം പ്രയോഗം നടത്തുവാനും പാടത്തെ വെള്ളം വാർത്തു കളയാവാ നും ശുദ്ധജലം കയറ്റുവാനും രൂക്ഷമായ സ്ഥലങ്ങളിൽ കാൽസ്യം നൈട്രേറ്റ് 3-5 ഗ്രാം / ലിറ്റർ എന്ന തോതിൽ പത്ര പോഷണം നടത്താനും നിർദേശിച്ചു.അടുത്ത വർഷം കൃഷി തുടങ്ങുന്നതിനു മുൻപ് മണ്ണ് പരിശോധന നടത്തി കൃത്യമായ അളവിൽ കുമ്മായവും വളങ്ങളും ചേർത്ത് കൃഷിയിറക്കണമെന്നും സർവ്വേ ടീം നിർദ്ദേശിച്ചു അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ സുബിത പി ആർ.,ടോം ചെറിയാൻ,ലിജു,പ്രകാശിനി, കൃഷി ഓഫീസർ സുരേന്ദ്രൻ എം പി. കൃഷിഅസിസ്റ്റന്റ് അഭിലാഷ് സി പി. പാടശേഖര സെക്രട്ടറി സുരേഷ്, കർഷകരായ വേലായുധൻ, ഷാജി, നൗഷാദ്, അറമുഖൻ, മുഹമദാലി, ജലാൽ കാദർ, മുഹമ്മദ്‌, രവി എന്നിവർ സർവ്വേടീമിനോടൊപ്പം ഉണ്ടായിരുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Agriculture

To Top