Connect with us

വട്ടംകുളം ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടത്തിലേക്ക്::

Local news

വട്ടംകുളം ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടത്തിലേക്ക്::

വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്ത് നിലകൊള്ളുന്ന പഴയ കെട്ടിടം കാലപ്പഴക്കം കൊണ്ട് മോശമായ അവസ്ഥയിലാണ്, അതിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധർ സോയിൽ ടെസ്റ്റ് (മണ്ണ് പരിശോധന )നടത്തി. അനുബന്ധിച്ചു സ്‌ട്രെചറൽ ഡിസൈനിങ് നടത്തിയ ശേഷം അതിന്റെ പ്രരംഭപ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കാൻ നിശ്ചയിച്ചു. ഭൂമിയുടെ ഉറപ്പിന് ആനുപാതികമായി മൂന്നോ, അഞ്ചോ നിലയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പൂർത്തീകരണത്തോടെ പഞ്ചായത്തിലെ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴിൽ കൊണ്ടുവന്നു വിശാലമായ സൗകര്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പാർക്കിംഗ് ഏരിയ കൂടുന്നത്തോടെ പൊതു ജനങ്ങൾക്ക് വളരെ സൗകര്യം നല്കാനും കഴിയും. അസിസ്റ്റൻഡ് എഞ്ചിനീയറും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ നജീബ്, പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ, ആസൂത്രണ ഉപാധ്യക്ഷൻ ഇബ്രാഹിം മൂതൂർ എന്നിവർ നിർമാണ പ്രവർത്തനങ്ങളുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top