Connect with us

സൈബർ സെക്യൂരിറ്റി സമ്മിറ്റ് സമാപിച്ചു:

Educational

സൈബർ സെക്യൂരിറ്റി സമ്മിറ്റ് സമാപിച്ചു:

എടപ്പാൾ: കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ രണ്ട് ദിവസങ്ങളിലായി നടന്ന സൈബർ സെക്യൂരിറ്റി സമ്മിറ്റ് (ഹാക്കിഫൈ 2.3) സമാപിച്ചു.

കംപ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ ഇന്റർനെറ്റും കംപ്യൂട്ടറും മൊബൈൽ ഫോണുമെല്ലാം ജീവിതശൈലിയുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സുരക്ഷിതമായി ഇവയെല്ലാം സധൈര്യം ഉപയോഗിക്കുന്നതിനുള്ള പരിശീലനമാണ് രണ്ട് ദിവസങ്ങളിലായി നടന്നത്.

സ്വന്തം ഫോണിലേയും കംപ്യൂട്ടറിലേയുമെല്ലാമുള്ള വിവരങ്ങൾ എതെല്ലാം രീതികളിൽ ചോർത്തപ്പെടാമെന്നും അവയുടെ സുരക്ഷിതത്വം എങ്ങനെ ഉറപ്പ് വരുത്താെമെന്നുമുള്ള കാര്യങ്ങൾ സ്വയം ചെയ്ത് മനസ്സിലാക്കുന്നതിനു വേണ്ടിയുള്ള ഈ പരിപാടിയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

മുൻ വർഷങ്ങളിൽ ക്യാമ്പസിൽ നടന്ന സെസ്റ്റ 1.6, ലോലിപോപ്പ് 1.7, ടെക്വസ്റ്റ് 1.8, ക്യുമ്പോട്ടിക്സ് 1.9, ഹാക്കി ഫൈ2.0, ടെക്വസ്റ്റ് 2.2 എന്നീ വർക്‌ഷോപ്പകളുടെ തുടർച്ചെയെന്നോണമാണ് ഇത്തവണ ഹാക്കിഫൈ 2.3 എന്ന പേരിൽ സൈബർ സെക്യൂരിറ്റി സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

 

ഐഡിയൽ സ്ഥാപനങ്ങളുടെ മാനേജർ മജീദ് ഐഡിയൽ ഉൽഘാടനം ചെയ്ത് സംസാരിച്ച ചടങ്ങിന് കംപ്യൂട്ടർ സയൻസ് മേധാവി സുധീഷ് എസ്‌ മാധവൻ അധ്യക്ഷത വഹിച്ചു.  അബ്ദുൽ അലി ക്ലാസുകൾക്ക് നേതൃത്വം നൽകി. കോളേജ് അഡ്മിനിട്രേറ്റർ അഭിലാഷ് ശങ്കർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ, പ്രോഗ്രാം കൺവീനർ സ്വപ്ന, ഷഹീന, അബ്ദുൽഫതാഹ്, കോളേജ് യൂനിയൻ ചെയർമാൻ നാസിഫ്, സ്റ്റുഡൻ്റ്സ് കൺവീനർമാരായ അനസ്, ഹനഫാതിമ, ഷാനിബ് ആദർശ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Educational

To Top