Connect with us

കുഞ്ഞുകുട്ടനെ വിടാതെ പന്നികള്‍; നയ്യൂരിലെ വാഴകളും പന്നികള്‍ നശിപ്പിച്ചു:

Agriculture

കുഞ്ഞുകുട്ടനെ വിടാതെ പന്നികള്‍; നയ്യൂരിലെ വാഴകളും പന്നികള്‍ നശിപ്പിച്ചു:

ആനക്കര : കുമ്പിടി പുറമതില്‍ശ്ശേരി മേലേപ്പറമ്പില്‍ കുഞ്ഞുകുട്ടന്റെ നയ്യൂര്‍ കാശാംപറമ്പിലുള്ള നൂറോളം വാഴകളാണ് പന്നികള്‍ നശിപ്പിച്ചത്. ഇവിടെ ഇതിന് മുമ്പും വാഴകള്‍ നശിപ്പിച്ചിരുന്നു. തിങ്കളാഴ്ച്ച രാത്രിയിലാണ് തോട്ടത്തിലെ മുഴുവന്‍ വാഴകളും നശിപ്പിച്ചത്. നേരത്തെ പന്നിയൂര്‍ ക്ഷേത്രത്തിന് സമീപം ഒരു ഏക്കര്‍ സ്ഥലത്ത് വെച്ച 700 ലേറെ വാഴകളും നയ്യൂര്‍ കാശാം പറമ്പില്‍ ഉണ്ടായിരുന്ന 400 ലേറെ വാഴകളില്‍ മുന്നൂറോളം വാഴകളും നശിപ്പിച്ചിരുന്നു. ഇപ്പോള്‍ നയ്യൂരില്‍ ബാക്കിയുണ്ടായിരുന്ന നൂറോളം വാഴകളും നശിപ്പിക്കപ്പെട്ടു. കുമ്പിടിയിലെ എസ്.ബി.ഐ ശാഖയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ്പയെടുത്താണ് നേന്ത്ര വാഴകൃഷി ആരംഭിച്ചത്. ഇത് തിരിച്ചടക്കാന്‍ കഴിയാതെ കുഞ്ഞുകുട്ടന്‍ വിഷമിക്കുമ്പോഴാണ് നിലവിലുളള വാഴകളും നശിപ്പിക്കപ്പെട്ടത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുഞ്ഞുകുട്ടന്‍ കര്‍ഷക തൊഴിലാളി കൂടിയാണ്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Agriculture

To Top