Connect with us

പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗം: അനുജ്ഞ ചടങ്ങ് ക്ഷേത്രത്തിൽ നടന്നു:

Culture

പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗം: അനുജ്ഞ ചടങ്ങ് ക്ഷേത്രത്തിൽ നടന്നു:

എ ടപ്പാൾ: പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി കേരളത്തിൽ നടക്കുന്ന സത്പുത്ര സൗഭാഗ്യത്തിനായുള്ള പുത്രകാമേഷ്ടി യാഗത്തിന്റെ അനുജ്ഞ ചടങ്ങ് പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നടന്നു.

യാഗമനുഷ്ടിക്കുന്ന യജമാനനും പത്‌നിയും മഹാദേവന്റെ അനുഗ്രഹവും അനുവാദവും വാങ്ങുന്ന അനുജ്ഞ ചടങ്ങിൽ മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് മുഖ്യാതിഥിയായി.

വാദ്യഘോഷങ്ങളോടെയും താലപ്പൊലിയോടെയും സ്വാമിജിയെയും ജയമാനനായ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരി, പത്‌നി ശ്രീഷ അന്തർജനം എന്നിവരടക്കമുള്ള വിശിഷ്ട വ്യക്തികളെയും ആനയിച്ചു.

ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി കാർമികത്വം വഹിച്ചു.

സ്റ്റീഫൻ റിച്ചാർഡ് (യുകെ), വി വിജേഷ് , റിജേഷ്, ഡോ. കൃഷ്ണൻ, അഡ്വക്കേറ്റ് കെ ടി അജയൻ, കെ എം പരമേശ്വരൻ നമ്പൂതിരി, യു വിശ്വനാഥൻ മാസ്റ്റർ, കറുങ്ങാട് വാസുദേവൻ നമ്പൂതിരി, ഉണ്ണി ശുകപുരം, കണ്ണൻ പന്താവൂർ, ടി.പി. കുമാരൻ, ടി.പി.മാധവൻ, പി.പി.ചക്കൻ കുട്ടി, ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുത്തു.

യാഗത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ദമ്പതിമാർ 18-ാം തീയതിക്കകം puthrakameshtiyagam.com എന്ന വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണം. ഓരോ ദിവസവും മൂന്നു സവനങ്ങളാണ് നടക്കുക. ഇതിൽ ഒരെണ്ണത്തിലോ ഏഴു ദിവസങ്ങളിലായി നടക്കുന്ന 21 എണ്ണത്തിലോ സൗകര്യപ്രദമായ രീതിയിൽ പങ്കെടുക്കാം. താമസ സൗകര്യം വേണ്ടവർക്ക് അതും ലഭ്യമാക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

യാഗത്തോടനുബന്ധിച്ച് യാഗശാലക്കു പുറത്തു സാംസ്‌കാരിക വേദിയിൽ കലാവിരുന്നുകൾ എഅവതരിപ്പിക്കാനാഗ്രഹിക്കുന്നവർ 9497829361 നമ്പറിലും യാഗശാല പരിസരത്തുള്ള സ്റ്റാളുകൾ ആവശ്യമുള്ളവർ 9446407564 നമ്പറിലും ബന്ധപ്പെടണം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top