Connect with us

അഞ്ചാമത് പന്നിയൂര്‍ വരാഹ കീര്‍ത്തി പുരസ്‌ക്കാരം പത്മശ്രി കലാമണ്ഡലം ഗോപി ആശാന്:

Entertainment

അഞ്ചാമത് പന്നിയൂര്‍ വരാഹ കീര്‍ത്തി പുരസ്‌ക്കാരം പത്മശ്രി കലാമണ്ഡലം ഗോപി ആശാന്:

ആനക്കര : പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തി ഭൂമീദേവി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ കമ്മറ്റി ഏര്‍പ്പെടുത്തിയ അഞ്ചാമത് പന്നിയൂര്‍ വരാഹ കീര്‍ത്തി പുരസ്‌ക്കാരം പത്മശ്രി കലാമണ്ഡലം ഗോപി ആശാന് നല്‍കുമെന്ന് ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ കമ്മറ്റി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. വരാഹജയന്തിയുടെ ഭാഗമായി ഏപ്രില്‍ 9ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും.ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 10 വരെയാണ് വരാഹജയന്തി ആഘോഷം നടക്കുന്നത്. ആഘോഷത്തിൻ്റെ ഭാഗമായി പ്രത്യക്ഷ ഗണപതിഹോമം, ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം, വരാഹകവച പൂജ, ഓട്ടന്‍ തുളളല്‍, ചാക്യാര്‍കൂത്ത്, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.

പത്ര സമ്മേളനത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. എസ് രാജേഷ്, ജീര്‍ണ്ണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ് യു.പി ശ്രീധരന്‍, സെക്രട്ടറി കെ.വാസുദേവന്‍, കോഡിനേറ്റര്‍ പ്രസാദ് പന്നിയൂര്‍, സി.കെ.ശശിപച്ചാട്ടിരി എന്നിവര്‍ സംബന്ധിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Entertainment

To Top