Connect with us

പൊന്നാനി പോസ്റ്റൽ സബ്ഡിവിഷനു കീഴിൽ പെൺകുട്ടികളുടെ ശോഭന ഭാവിക്കായി സുകന്യ സമൃദ്ധി യോജന (ട ട y) അക്കൗണ്ട് ഓപ്പണിങ്ങ് മേളകൾ ആരംഭിച്ചു:

പൊന്നാനി സബ്ഡിവിഷനു കീഴിൽ വിവിധ പോസ്റ്റ് ഓഫിസുകളിൽ ഇന്നു നടന്ന സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പണിങ്ങ് മേള :

Malappuram

പൊന്നാനി പോസ്റ്റൽ സബ്ഡിവിഷനു കീഴിൽ പെൺകുട്ടികളുടെ ശോഭന ഭാവിക്കായി സുകന്യ സമൃദ്ധി യോജന (ട ട y) അക്കൗണ്ട് ഓപ്പണിങ്ങ് മേളകൾ ആരംഭിച്ചു:

പൊന്നാനി: തിരൂർ പോസ്റ്റൽ ഡിവിഷനിലെ പൊന്നാനി സബ്ഡിവിഷനു കീഴിൽ പെൺകുട്ടികളുടെ ശോഭന ഭാവിക്കായി അമൃത് പെക്സ് പ്ലസ് – സുകന്യ സമൃദ്ധി യോജന (ട ട y) അക്കൗണ്ട് ഓപ്പണിങ്ങ് ഡ്രൈവ്  ഫെബ്രുവരി 9, 10 തിയ്യതികളിൽ നടക്കുന്നു. പത്തുവയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച നിക്ഷേപപദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.

പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ  ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രക്ഷകര്‍ത്താവിന്‍റെ ഫോട്ടോയും ആധാര്‍, പാൻ കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി അപേക്ഷയ്ക്ക് ഒപ്പം നല്‍കി സമ്പാദ്യ പദ്ധതിയിൽ ചേരുവാൻ സാധിക്കും. കുറഞ്ഞത് 250 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. സുകന്യ നിക്ഷേപത്തിന് ലഭിക്കുന്ന വാർഷിക പലിശയ്ക്കും വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയ്ക്കും ആദായ നികുതി നൽകേണ്ടതില്ല.

നിലവിലുള്ള മിക്ക നിക്ഷേപ അവസരങ്ങളെക്കാളും മെച്ചപ്പെട്ട ഈ നിക്ഷേപ പദ്ധതി തുറക്കാനുള്ള സൗകര്യം പൊന്നാനി സബ്ഡിവിഷനിലെ എല്ലാ  പോസ്റ്റ്ഓഫീസുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും , നിങ്ങളുടെ പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ ഈ അവസരം ഉപയോഗപെടുത്തണമെന്നും പൊന്നാനി സബ്ഡിവിഷൻ ഐ.പി (ഇൻസ്പെടർ ഓഫ് പോസ്റ്റ് )  വിനീഷ് എം.കെ അറിയിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top