Connect with us

ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം പ്രതി പിടിയിൽ:

Malappuram

ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം പ്രതി പിടിയിൽ:

കുന്നംകുളം: സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മാറഞ്ചേരി കരിങ്കല്ലത്താണി സ്വദേശി പുലക്കാട്ടയിൽ വീട്ടിൽ 46 വയസ്സുള്ള ഇസ്മായിലിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 8:45 ഓടെ കടവല്ലൂരിൽ വച്ചായിരുന്നു സംഭവം. എടപ്പാളിൽ നിന്നും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഭർത്താവിനെ കാണാൻ പിതാവിന്റെയും മകന്റെയും കൂടെ പോകുന്നതിനിടെ കടവല്ലൂരിൽ വെച്ച് ബസ്സിലെ മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ ഇടത്തെ അറ്റത്തിരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് യുവതി ഇരിക്കുന്ന സീറ്റിന്റെ പുറകിലായി നിന്നിരുന്ന പ്രതി ലൈംഗികാധിക്രമം നടത്തിയത്. യുവതി ബഹളം വച്ചതോടെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ബസ് കുന്നംകുളം സ്റ്റേഷനിൽ എത്തിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.സബ് ഇൻസ്പെക്ടർ കെ ഷിജു,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർ അഞ്ജലി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top