Connect with us

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ഔട്ട്‌ ഡോർ എൽ ഇ ഡി വീഡിയോ വാൾ സ്ഥാപിച്ചു

Local news

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ഔട്ട്‌ ഡോർ എൽ ഇ ഡി വീഡിയോ വാൾ സ്ഥാപിച്ചു

എടപ്പാൾ: ജൽജീവൻ മിഷൻ പദ്ധതിയോടാനുബന്ധിച്ചു വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നിർവഹണ സഹായ ഏജന്റ് (കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് ) നേതൃത്വത്തിൽ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ഔട്ട്‌ ഡോർ എൽ ഇ ഡി വീഡിയോ വാൾ സ്ഥാപിച്ചു. പ്രൊജക്റ്റ്‌ ഹെഡ് കെ.ഡി. ജോസ് വീഡിയോ വാൾ പഞ്ചായത്തിന് കൈമാറി.

റുഫൈദ (വട്ടംകുളം പഞ്ചായത്ത്‌ ജൽജീവൻ മിഷൻ കോർഡിനേറ്റർ) സ്വാഗതം ആശംസിച്ചു. നജീബ് MA അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ സേവനങ്ങൾ ലളിത വത്കരിക്കുന്നതിന്റെ ഭാഗമായി പേ ടച് സ്ക്രീൻ (സേവന വിവരം വിരൽത്തുമ്പിൽ) എന്നിവ സ്ഥാപിച്ച ശേഷം ഗ്രാമപഞ്ചായത്തിൽ നിന്നു ലഭ്യമാകേണ്ട വിവരങ്ങൾ തത്സമയം ഡിസ്പ്ലേ ബോർഡിൽ തെളിഞ്ഞു കാണാവുന്ന വിധത്തിലും, ബോർഡ് യോഗങ്ങൾ ലൈവ് ആയി കാണാനും, സൗകര്യപ്പെടുന്ന വിധത്തിലാണ് ഇലക്ട്രോണിക് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.  വിവരാവകാശം സുതാര്യമായി ജനങ്ങളിലേക്കെത്തിക്കുവാൻ  കഴിയുമെന്നതാണ് നേട്ടമായി കാണുന്നത്.

സമാന രീതിയിലുള്ള സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന ആധുനികവത്കരണ പ്രവർത്തനങ്ങൾക് ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ജനങ്ങളോട് അഭ്യർത്ഥിച്ചു, പഞ്ച്നഗർ പ്രതിനിധി ശിഹാബ് പ്രസംഗിച്ചു,

മൻസൂർ മരയങ്ങാട്ട് (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), അക്‌ബർ പനച്ചിക്കൽ (മെമ്പർ ), ഫസീല സജീബ് (മെമ്പർ ), ഹരിദാസൻ പി എസ്, (സെക്രട്ടറി ഗ്രാമ പഞ്ചായത്ത്‌ ) അശോകൻ എരുവാപ്രക്കുന്ന് എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു. മറ്റ് ഉദ്യോഗസ്ഥരും പൗരപ്രമുഖരും സംബന്ധിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top