Connect with us

വോട്ടർമാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാളിയേക്കൽ ബാവ:

Local news

വോട്ടർമാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാളിയേക്കൽ ബാവ:

കുമരനല്ലൂർ: തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാളിയേക്കൽ ബാവ.

തന്നെ വിജയിപ്പിച്ചാൽ തനിക്ക്‌ ലഭിക്കുന്ന ഓണറേറിയം മുഴുവൻ ജീവ കാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം . ഇത് വരെ ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച അദ്ദേഹം ഇനി ബാക്കിയായിട്ടുള്ള 2024-25 എന്നീ വരാനിരിക്കുന്ന വർഷത്തിലെ മുഴുവൻ ഓണറേറിയം തുകയും മുൻകൂറായി ഉപയോഗിച്ച് 2ആം ഘട്ട ആട് , ധന സഹായം, തയ്യൽ മെഷീൻ വിതരണം നടത്തി.

തിരഞ്ഞെടുത്ത അർഹരായ 20കുടുംബങ്ങൾക്ക് ആടും, 3കുടുംബങ്ങൾക്ക് തയ്യൽ മെഷീനും, 20കുടുംബങ്ങൾക്ക് ധനസഹായവുമാണ് ചടങ്ങിൽ വിതരണം ചെയ്തത് . ചടങ്ങിൽ 8 കർഷകരെയും 2 മുതിർന്ന കോൺഗ്രസ് നേതാക്കളെയും ആദരിച്ചു.

ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ അധ്യക്ഷനായി. മാളിയേക്കൽ ബാവ . കെപിസിസി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ മാസ്റ്റർ , മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി ഇ എ.സലാം മാസ്റ്റർ ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെമുഹമ്മദ് , ബാബു നാസർ , പി.മാധവ ദാസ് , പി.വി.മുഹമ്മദാലി , യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ് , പി. ബാലകൃഷ്ണൻ , കെ. വിനോദ് , ഷംസു , കെ. ഫക്രുദ്ദീൻ , മാനു വട്ടൊള്ളി , വി. അബ്ദുല്ല കുട്ടി , അസീസ് പട്ടാമ്പി. ടി.കെ. സുനിൽ കുമാർ , സി.പി. മജീദ് മാസ്റ്റർ , ശശി രേഖ , കെ.പി രാധ , ഗിരിജ , പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ , വിജേഷ് കുട്ടൻ , ഹുസ്സൈൻ പുളിയഞാലിൽ , ഫാത്തിമത് സിൽജ തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു .

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top