Connect with us

നടുവട്ടം കാലടിത്തറ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം വിപുലമായി ആഘോഷിച്ചു:

Culture

നടുവട്ടം കാലടിത്തറ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം വിപുലമായി ആഘോഷിച്ചു:

എടപ്പാൾ: നടുവട്ടം കാലടിത്തറ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം വിപുലമായി ആഘോഷിച്ചു. കാലത്ത് ഗണപതി ഹോമം, ഉഷപൂജ, പൂത്താലം വരവ്, ക്ഷേത്രാങ്കണത്തിൽ പറവെപ്പ്, ഉച്ചപൂജ, ഗജവീരൻ്റ അകമ്പടിയോടെ പഞ്ചവാദ്യം, ആലങ്കോട് കുട്ടൻ നായർ സംഘത്തിൻ്റെ മേളം, വൈകീട്ട് വിവിധ പൂരാഘോഷ കമ്മറ്റികളുടെ വരവുകൾ, വൈകീട്ട് ദീപാരാധന, നാദസ്വരം, ആലങ്കോട് മണികണ്ഠനും സന്തോഷ്യം അവതരിപ്പിച്ച ഡബിൾ തായമ്പക, നാടൻപാട്ട് നാട്ടുപാട്ട് തിറയാട്ടം നാടൻപാട്ട് ദൃശ്യകലാമേള, കളമെഴുത്ത് പാട്ട്, താലം ആയിരം തിരി എന്നിവയോടു കൂടി എഴുന്നള്ളിപ്പ്, പുലർച്ചെ മേളം, മൂക്കുതല അനിയൻ മാരാരുടെ നേതൃത്വത്തിൽ ഇടയ്ക്ക കൊട്ടി പ്രദക്ഷിണം, കളമെഴുത്ത് പാട്ട്, കൂറ വലിക്കൽ, കൂട്ട വെടിയോടെ സമാപനം. പൂരത്തിൻ്റെ തലേ ദിനത്തിൽ രാത്രിയിൽ വി.കെ.എം. കളരി സംഘത്തിൻ്റെ കളരിപ്പയറ്റ് പ്രദർശനവും ആദിത്യ കലാക്ഷേത്രം കോലളമ്പിൻ്റെ നൃത്തസന്ധ്യയും, ഗായത്രി ആറങ്ങോട്ടുകരയുടെ നൃത്ത നൃത്യങ്ങളും നടന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top