ആനക്കര : ആനക്കര പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേത്യത്വത്തില്‍ കിണര്‍ നിര്‍മ്മാണങ്ങള്‍ തുടങ്ങി. പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ഉയര്‍ന്ന കുന്നിന്‍ പ്രദേശത്ത് രണ്ട് കിണറുകളുടെ നിര്‍മ്മാണമാണ് പെണ്‍കരുത്തില്‍ നടക്കുന്നത്. 12ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേത്യത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. പഞ്ചായത്തില്‍ നിന്ന് എസ്.സി, ജനറല്‍ വിഭാഗത്തിന് അനുവദിച്ച രണ്ട് കിണറുകളുടെയും നിര്‍മ്മാണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പഞ്ചായത്തിലെ ദേശീയതൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട വനിതകളാണ് കിണര്‍നിര്‍മാണത്തിന് നേത്യത്വം നല്‍കുന്നതെങ്കിലും ഇതില്‍ പുരുഷ തൊഴിലുറപ്പ് തൊഴിലാളികളുമുണ്ട്. 12 മീറ്റര്‍ ആഴത്തില്‍വരെ ഇറങ്ങിച്ചെന്നാണ് തൊഴിലാളി സത്രീകള്‍ കുഴിയെടുക്കുന്നത്.
ആനക്കര ചിരട്ടക്കുന്ന് സമിത, ചിരട്ട കുന്ന് ഉത്രാളി പറമ്പില്‍ വിമല എന്നിവരുടെ വീടുകളിലാണ് കിണറുകള്‍ നിര്‍മ്മിക്കുന്നത്. ഒരു കിണറിന് 105 തൊഴില്‍ ദിനങ്ങളാണ് ഉളളത്. ഒരു ലക്ഷം രൂപയാണ് കിണര്‍ നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുവദിക്കുന്നത്. ഒരു കിണര്‍ നിര്‍മ്മാണത്തിന് അഞ്ച് പേരടങ്ങുന്ന സംഘങ്ങളാണ് ഉളളത്. ടി.കെ വിമല,എം.സി ഷീബ,പി.സി പ്രീത,പി.സി നാരായണന്‍,കെ.പി അനിത,കെ.പി ഭാരതി, കെ.പി.ഉഷ, സി.കെ.രാധ, നളിനി, കെ.പി ഷീബഎന്നിവരാണ് 15 ാം വാര്‍ഡിലെ കിണര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. വെളളം കുറവുളള ഉയര്‍ന്ന പ്രദേശമാണിത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുറമെ കിണര്‍മ്മാണത്തിന് ഏറെ പരിചയമുളള വെളളാളൂര്‍ സ്വദേശിയും, ആനക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവറുമായ വാസു, ചേക്കോട് സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരും ഈ സംഘത്തിലുണ്ട്.