Connect with us

പെരുമ്പറമ്പിൽ നടക്കുന്നത് ചരിത്രത്തിന്റെ പുനരാവിഷ്‌കാരം-കെ.ടി.ജലീൽ:

Malappuram

പെരുമ്പറമ്പിൽ നടക്കുന്നത് ചരിത്രത്തിന്റെ പുനരാവിഷ്‌കാരം-കെ.ടി.ജലീൽ:

എടപ്പാൾ: കേരളചരിത്രത്തിൽ 400 വർഷം മുൻപ് മാത്രം നടന്നതെന്നു വിശ്വസിക്കപ്പെടുന്ന പുത്രകാമേഷ്ടിയാഗം നടത്തുന്നതിലൂടെ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം ചരിത്രത്തിന്റെ പുനരാവിഷ്‌കാരത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് കെ.ടി.ജലീൽ എം.എൽ.എ.പറഞ്ഞു.

യാഗത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരാണങ്ങളിലും ചരിത്രത്തിലും മാത്രം കേട്ടും വായിച്ചുമറിഞ്ഞിട്ടുള്ള ഇത്തരം യജ്ഞങ്ങളുടെ ആവിഷ്‌കാരത്തിലൂടെ പുതുതലമുറക്ക് അവയെക്കുറിച്ചറിയാനും പഠിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോ.കെ.വി.കൃഷ്ണൻ അധ്യക്ഷനായി. ചീഫ് കോ-ഓർഡിനേറ്റർ പി.എം.മനോജ് എമ്പ്രാന്തിരി, എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദ, ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.പി.മോഹൻദാസ്, ഗ്രാമപ്പഞ്ചായത്തംഗം വി.പി.വിദ്യാധരൻ, അഡ്വ.കെ.ടി.അജയൻ, കെ.എം.പരമേശ്വരൻ നമ്പൂതിരി, യു.വിശ്വനാഥൻ, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, ഉണ്ണി ശുകപുരം, കണ്ണൻ പന്താവൂർ, വി.ടി.ജയപ്രകാശൻ, ബേബി, പുഷ്പ പെല്ലത്ത്, ടി.പി.കുമാരൻ, ടി.പി.മാധവൻ എന്നിവർ പ്രസംഗിച്ചു.

യാഗശാലയിൽ സന്നദ്ധസേവനം നടത്താൻ താൽപര്യമുള്ളവർ 9847970716 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top