Connect with us

പന്താവൂർ പ്രദേശത്ത് കാട്ട് പന്നി ശല്യം രൂക്ഷം:

Local news

പന്താവൂർ പ്രദേശത്ത് കാട്ട് പന്നി ശല്യം രൂക്ഷം:

ചങ്ങരംകുളം: ആലംകോട് പഞ്ചായത്തിലെ പന്താവൂർ പ്രദേശത്ത് കാട്ട് പന്നി ശല്യം രൂക്ഷമായതോടെ പന്താവൂർ കാവിലവളപ്പിൽ കരീം എന്നിവരുടെ പതിനഞ്ചോളം വരുന്ന വാഴകളാണ് കഴിഞ്ഞ ദിവസം കാട്ട് പന്നികളുടെ ആക്രമണത്താൽ നശിപ്പിക്കപ്പെട്ടത് . കാട്ട് പന്നികളടെ ആക്രമണം കാരണം പ്രദേശത്ത് യാതൊരു കൃഷിയും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് . കഴിഞ്ഞ കാലങ്ങളിൽ വാഴക്കൃഷിയും മറ്റും നടത്തി നല്ല രീതിയിൽ വിളവ് ഉൽപാദനം നടത്തിയിരുന്ന പ്രദേശത്താണ് കാട്ട്പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർ ദുരിതത്തിലായത് . ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top