Connect with us

ജനസമ്പർക്ക പരിപാടി നടത്തി:

Local news

ജനസമ്പർക്ക പരിപാടി നടത്തി:

വട്ടംകുളം: വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ 11 ആം വാർഡിൽ ജനസമ്പർക്ക പരിപാടി നടത്തി. പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വരുമാന സർട്ടിഫിക്കറ്റുകൾ, വിധവ പെൻഷൻ വാങ്ങുന്നവർക്കുള്ള നോൺ മാര്യേജ് സാക്ഷ്യ പാത്രം നൽകൽ, എന്നിവ സംബന്ധിച്ച് ഉയർന്നു വന്ന സംശയങ്ങൾക്കും ആശങ്കകൾക്കും വേദിയിൽ പ്രസിഡന്റ്‌ വിശദീകരണം നൽകി ബന്ധപ്പെട്ടവരിൽനിന്നും അപേക്ഷകൾ സ്വീകരിച്ചു.

സമ്പൂർണ കിണർ റീചാർജ്, സമ്പൂർണ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തൽ, ശുചിത്വപരിപാലന ബോധവത്കരണം, തുടങ്ങിയ ചർച്ചകളും ജാഗ്രത സമിതിയിൽ വെച്ച് നടത്തി, അദാലത്തിൽ നൂറോളം പേർ പങ്കെടുത്തു. അങ്കനവാടികളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനുതകുന്ന പദ്ധതികൾക്കു തുടക്കമിട്ട്കൊണ്ട് 1 മണിവരെ അപേക്ഷകൾ സ്വീകരിച്ചു. അങ്കനവാടി ടീച്ചർ മിനി.പി.ജി സ്വാഗതം പറഞ്ഞു, പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ച യോഗം, ഇബ്രാഹിം മൂതൂർ (ആസൂത്രണ സമിതി ഉപാധ്യക്ഷൻ) ഉദ്ഘടനം നിർവഹിച്ചു. നടരാജൻ, മണികണ്ഠൻ, നാസർ കൊലക്കാട്, മമ്മി കൊലക്കാട്, ഭാസ്കരൻ വട്ടം കുളം എന്നിവർ ആശംസകൾ നേർന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top