Connect with us

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു:

Local news

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു:

ആനക്കര : കൂനംമുച്ചിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവര്‍ മരിച്ചു. കൂനംമൂച്ചി പറയന്‍വളപ്പില്‍ അഹമ്മദുണ്ണി (മാനു എന്ന കുഞ്ഞാണി – 64) ആണ് മരിച്ചത്. കൂനംമൂച്ചി സെന്ററിലെ സ്റ്റാന്റില്‍ ഓട്ടോ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്നതിനിടയില്‍ കൂറ്റനാട് ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ ഇരിന്നിരുന്ന മാനു ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണു. ഓട്ടോയോട് ചേര്‍ന്ന് നിന്നിരുന്ന ആളുകളിലേക്ക് കാര്‍ പാഞ്ഞ് കയറാത്തതിനാല്‍ വന്‍ ദുരന്തമാണ് അന്ന് തലനാരിഴക്ക് ഒഴിവായത്. ഗുരുതരമായി പരിക്കേറ്റ മാനു കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 നാണ് മരിച്ചത്.

ഉമ്മ: ആയിഷ. ഭാര്യ :റുക്കിയ. മക്കള്‍: മുസ്തഫ(ദുബായ്), സക്കീര്‍, ശറഫുദ്ദീന്‍. മരുമക്കള്‍ : അനീഷ,സജിന, ഷാഹിന.

സഹോദരങ്ങള്‍:ബീപാത്തു (കുഞ്ഞിമോള്‍), ഖദീജ, മുഹമ്മദ്(കുഞ്ഞ), കാദര്‍ (സി പി ഐ എം കപ്പൂര്‍ ബ്രാഞ്ചംഗം), സെയ്താലി (ദുബായ്), മറിയക്കുട്ടി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top