Connect with us

കല്ലടത്തൂര്‍ ദേവീയുടെ ചരിത്രം ചുമരിലാക്കി കൃഷ്ണകുമാറും സംഘവും:

Culture

കല്ലടത്തൂര്‍ ദേവീയുടെ ചരിത്രം ചുമരിലാക്കി കൃഷ്ണകുമാറും സംഘവും:

ആനക്കര : കല്ലടത്തൂര്‍ ദേവീയുടെ ചരിത്രം ചുമരിലാക്കി കൃഷ്ണകുമാറും സംഘവും. വളളുവനാട്ടിലെ പ്രസിദ്ധമായ കല്ലടത്തൂര്‍ ദേവീ ക്ഷേത്രത്തിന്റെ ചുമരിലാണ് ദേവിയുടെ ചരിത്രമടങ്ങുന്ന ചിത്രങ്ങളുടെ വര്‍ണ്ണകൂട്ടുകള്‍ രചിട്ടിട്ടുളളത്. ക്ഷേത്ര വിശ്വാസികളുടെ ചിരകാല സ്വപ്‌നങ്ങളാണ് ഇതു വഴി സാക്ഷാല്‍ക്കരിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ച്ചിത്രപഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ. കൃഷ്ണകുമാറും 9 ശിഷ്യരും ചേർന്ന് 11 ദിവസംകൊണ്ടാണ് ചുമര്‍ച്ചിത്രരചന പൂര്‍ത്തിയാക്കിയത്.

ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന കഥകള്‍ ചുമര്‍ച്ചിത്രരൂപത്തില്‍ ചുറ്റമ്പലമതിലില്‍ നിറഞ്ഞു. ചിത്രങ്ങളുടെ മിഴിതെളിയിക്കുന്ന ചടങ്ങായ ‘നേത്രോന്മീലനം’ പൂര്‍ത്തിയായതോടെ ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു. ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി, ശ്രീദേവീസമേതനായ മഹാവിഷ്ണു, അയ്യപ്പന്‍ തുടങ്ങിയ ദേവീദേവന്മാരോടൊപ്പം ക്ഷേത്രത്തിന്റെ ഐതിഹ്യകഥകളും ചുമരില്‍ സ്ഥാനം പിടിച്ചു.

തൃത്താല മേഖലയിലെ മൂന്ന് പ്രധാന ശിവക്ഷേത്രങ്ങളായ തൊഴൂര്‍മംഗലം, കവുക്കോട്, കല്ലടത്തൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷ്ഠനടത്തിയെന്ന് വിശ്വസിക്കുന്ന ശിവഭക്തനായ ഖരന്റെ ചിത്രമാണ് പ്രധാന ആകര്‍ഷണം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top