Connect with us

വൈദ്യുതിത്തൂൺ പൊട്ടിവീണു ; ഒഴിവായത് വൻദുരന്തം:

Local news

വൈദ്യുതിത്തൂൺ പൊട്ടിവീണു ; ഒഴിവായത് വൻദുരന്തം:

എടപ്പാൾ : റോഡിന് കുറുകെ വൈദ്യുതിത്തൂൺ പൊട്ടിവീണത് ഭീതി പരത്തി. വിദ്യാർഥികൾ ഉൾപ്പടെയുള്ള കാൽനടക്കാരും വാഹന യാത്രികരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ആശ്വാസകരമായി.

നടുവട്ടം തണ്ണീർക്കോട് റോഡിൽ പറൂപാടം പള്ളിക്ക് സമീപമാണ് കെ.എസ്.ഇ.ബി.യുടെ കോൺക്രീറ്റ് തൂൺ നിലംപതിച്ചത്. രാവിലെ ഒമ്പത് മണിയോടെ റോഡിൽ തിരക്കേറിയ സമയത്തായിരുന്നു അപകടം.

 

സമീപത്തെ വീട്ടിലേയ്ക്ക് നൽകിയ കണക്ഷൻ വയർ ഉയർത്തിക്കെട്ടാൻ സ്ഥാപിച്ചിരുന്ന പോസ്റ്റാണ് അപകടമുണ്ടാക്കിയത്. നിരവധി ആളുകളും വാഹനങ്ങളും കടന്നു പോകുന്ന സമയത്തായിരുന്നു സംഭവം.

 

പൊട്ടിവീണ പോസ്റ്റും കാബിളുകളും റോഡിന് കുറുകെ കിടന്നതിനാൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. അധികൃതർ എത്തുംമുമ്പ് നാട്ടുകാരും യാത്രികരും ചേർന്ന് പോസ്റ്റ് മാറ്റിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.

നടുവട്ടം തണ്ണീർക്കോട് റോഡിൽ പൊട്ടിവീണ കെ എസ് ഇ ബിയുടെ വൈദ്യുതി പോസ്റ്റ് കണ്ടവർ ശരിക്കും തലയിൽ കൈ വെച്ചു !

തൂണിന്റെ ‘നിർമാണ മികവാണ് ‘ കാഴ്ചക്കാരെ ഞെട്ടിച്ചത്. ഏറെ ഭാരവും നീളവുമുള്ള തൂൺ ആയിട്ടു പോലും പേരിനു മാത്രം ഏതാനും നേർത്ത ബലക്കുറവുള്ള കമ്പികൾ ചേർത്തായിരുന്നു ഇതിന്റ നിർമാണം.

കാലപ്പഴക്കമില്ലാത്ത പോസ്റ്റ് അടുത്തിടെയാണ് സ്ഥാപിച്ചത്. എന്നിട്ടും വാഹനങ്ങൾ ഒന്നും ഇടിക്കാതെ അത് നിലംപതിച്ചത് നിർമാണത്തിലെ പിഴവും അധികൃതരുടെ അഴിമതിയും മൂലമാണന്ന് നാട്ടുകാർ പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top