Connect with us

മഹാത്മാ പുരസ്കാരം മൂന്നാം തവണയും നേടി എടപ്പാൾ ഗ്രാമപഞ്ചായത്ത്: 

Kerala

മഹാത്മാ പുരസ്കാരം മൂന്നാം തവണയും നേടി എടപ്പാൾ ഗ്രാമപഞ്ചായത്ത്: 

എടപ്പാൾ: തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തന മികവിനുള്ള മഹാത്മാ പുരസ്കാരം മൂന്നാം തവണയും നേടി മുന്നേറുകയാണ് എടപ്പാൾ ഗ്രാമപഞ്ചായത്ത്

കാർഷിക മേഖലയിലെ ഉത്പാദന വർധനവിനു വേണ്ടി തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കൽ, ബണ്ടുകളുടെ സംരക്ഷണത്തിനായി കയർഭൂവസ്ത്രം വിരിക്കുകയും, കർഷകർക്ക് സഹായകമായി തോടുകളുടെ പുനരുദ്ധാരണ പ്രവർത്തികളും തൊഴിലുറപ്പിലൂടെ നടപ്പിലാക്കിയിട്ടുണ്ട്. ക്ഷീരമേഖലയിലെ വികസനത്തിനായി തൊഴുത്ത് നിർമ്മാണവും തീറ്റപ്പുൽ കൃഷിയും മൃഗസംരക്ഷണത്തിനായി ആട്ടിൻകൂട്, കോഴിക്കൂട് തുടങ്ങി വ്യക്തിഗത ആനുകൂല്യങ്ങളായവയും നൽകിയിട്ടുണ്ട്.

മറ്റു വ്യക്തിഗത ആനുകൂല്യങ്ങൾ ആയ അസോള ടാങ്ക്, നടപ്പ് കമ്പോസ്റ്റ്, കിണർ നിർമ്മാണം കുളം നിർമ്മാണം, മാലിന്യനിർമ്മാർജനത്തിനായി ഹരിത കർമ സേനയുടെ കളക്ഷൻ സ്റ്റോക്ക് ചെയ്യുന്നതിനുള്ള മിനി എം.സി.എഫുകൾ, വീടുകളിൽ സോക്പിറ്റുകളുടെ നിർമ്മാണം, കമ്പോസ്റ്റ് പിറ്റുകളുടെ നിർമ്മാണം, ജലസംരക്ഷത്തിനായി കിണർ ചാർജ് പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കി.

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായായി മാതൃക അംഗൻവാടി കെട്ടിടങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമിച്ചിട്ടുണ്ട്.

കൂടാതെ ഗ്രാമീണ റോഡുകൾ, കുടുംബശ്രീ കൂട്ടായ്മക്ക് SHG വർക്ക്‌ ഷെഡുകൾ എന്നിവയും എടപ്പാൾ ഗ്രാമപഞ്ചായത്ത് ഒരുക്കി.

കഴിഞ്ഞ വർഷം പഞ്ചായത്തിലെ 1051 തൊഴിലുറപ്പ് തൊഴിലാളികളിൽ 736 പേർക്ക് 100 ദിവസം തൊഴിൽ ലഭിച്ചു. പഞ്ചായത്തിൽ ആകെ 86900 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മാതൃകകൾ കാഴ്ചവെക്കാൻ എന്നും എടപ്പാൾ മുൻനിരയിലാണ് .

ചിട്ടയായ ആസൂത്രണവും ശക്തമായ മോണിറ്ററിങ് സംവിധാനവുമാണ് ഇതിന്റെ അടിത്തറ. ഭരണസമിതി അംഗങ്ങളുടെയും പഞ്ചായത്ത് ജീവനക്കാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ഒത്തൊരുമിച്ച പ്രവർത്തനത്തിന്റെ വിജയം കൂടിയാണിത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

To Top