Connect with us

ആസ്വാദകമനസുകളില്‍ ഗസല്‍ മഴയായി പെയ്തിറങ്ങിയ അഛനും മകളും:

പ്രിയദര്‍ശനും മകള്‍ ദേവനന്ദയും ആനക്കര ഗോവിന്ദ കൃഷ്ണ വായനശാല സംഘടിപിച്ച പരിപാടിയില്‍ ഗസല്‍ അവതരിപ്പിക്കുന്നു.

Entertainment

ആസ്വാദകമനസുകളില്‍ ഗസല്‍ മഴയായി പെയ്തിറങ്ങിയ അഛനും മകളും:

ആനക്കര : ആര്‍ദ്രമായ പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും ഈണങ്ങളിലൂടെ ആസ്വാദകമനസുകളില്‍ ഗസല്‍ മഴയായി പെയ്തിറങ്ങി അഛനും മകളും. ആനക്കര ചോലയില്‍ പ്രിയദര്‍ശനും, ആനക്കര ഗവ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ദേവനന്ദയും ചേര്‍ന്ന് അവതരിപ്പിച്ച ‘ഗസലുകള്‍ പെയ്തിറങ്ങുന്ന ശീര്‍ഷകമില്ലാത്ത രാത്രി ‘ എന്ന ഗസല്‍ സന്ധ്യയിലൂടെ പാടുകയല്ല മറിച്ച് ആസ്വാദക മനസുകളിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ പെയ്തിറങ്ങുകയായിരുന്നു. ആനക്കര ഗോവിന്ദ കൃഷ്ണ വായനശാല സംഘടിപിച്ച പരിപാടിയില്‍ ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന്റെ പ്യാര്‍ ബരേയില്‍ തുണി.. ചുപ്‌കേ , രജ്ജി ഷി ഗുലോം മെ രംഗ് ഭരേ… ചാന്ദീ ജൈസേ … തുടങ്ങിയ ഗസലുകള്‍, ഉമ്പായിയുടെയും ബാബുരാജിന്റെ യുഗം മെഹബൂബിന്റെയും, രാഘവന്‍ മാഷിന്റെയും ഈണങ്ങളുടെ കുളിരില്‍ സദസ് ഒപ്പം നിന്നു.

മലമല്‍ക്കാവ് ഗവ എല്‍.പി സ്‌ക്കൂളിലെ പ്രധാന അധ്യാപകനാണ് സിനിമ പിന്നണ ഗായകന്‍കൂടിയായ പ്രിയദര്‍ശന്‍. സംസ്ഥാന അധ്യാപക കലോത്സവത്തില്‍ മികച്ച ഗായകനുളള അവാര്‍ഡ്, മികച്ച കൈയ്യെഴുത്തിനുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ പ്രിയദര്‍ശനെ തേടി എത്തിയിട്ടുണ്ട്. മകള്‍ ദേവനന്ദ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനം, ഗസല്‍ എന്നിവയില്‍ എ ഗ്രേഡ്.

വര്‍ഷങ്ങളായി സംഗീത അവതരണ രംഗത്ത് സജീവ സാന്നിദ്ധ്യമാണ് പ്രിയദര്‍ശന്‍. കഴിഞ്ഞ ദിവസം നിര്യാതയായ മലയാളത്തിന്റെ പ്രിയ ഗായിക വാണി ജയറാമിന്റെ പാട്ടുകള്‍ അവതരിപ്പിച്ചപ്പോള്‍ സംഗീത പ്രേമികള്‍ക്ക് ഓര്‍മ്മയില്‍ എന്നും കാത്തുസൂക്ഷിക്കുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കാനായി. ഗസലിന്റെ താളവും ലയവും ചേര്‍ത്ത് ആസ്വാദകര്‍ എല്ലാ മറന്ന് സഗീതത്തോട് അലിഞ്ഞുചേര്‍ന്നു . സംഗീതം സാന്ത്വനമാണെന്നും അതിന്റെ അതിര്‍ത്തികള്‍ ആത്മാവിന്റെ അന്തരാളങ്ങള്‍വരെയാണെന്നും അനുവാചകര്‍ അനുഭവിച്ചറിയുകയായിരുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Entertainment

To Top