Connect with us

കാർഷികമേള സംഘടിപ്പിച്ചു:

Agriculture

കാർഷികമേള സംഘടിപ്പിച്ചു:

എടപ്പാൾ: ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം തവനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ ഉള്ള എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, ഗ്രാമപഞ്ചായത്ത്‌ കളുടെയും, പൊന്നാനി മുൻസിപാലിറ്റിയുടെയും ആഭിമുഖ്യത്തിൽ ജൈവ കൃഷി സെമിനാർ “ഭൂമിക” എന്ന പേരിൽ എടപ്പാൾ തട്ടാൻപടി സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ വച്ചു പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുമാരി അഡ്: ആർ ഗായത്രിയുടെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കൃഷി ഡെപ്യൂട്ടി ഡയറക്ടർ മലപ്പുറം ശ്രീമതി ബീന എസ് പദ്ധതി വിശദീകരണം നടത്തി ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കഴുങ്ങിൽ മജീദ്, മുഖ്യാഥിതി ആയിരുന്നു ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ മുരളീധരൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ കെ പ്രഭാകരൻ വാർഡ് മെമ്പർ ശ്രീ കെ അച്യുതൻ, വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളായ ശ്രീ കെ വിജയൻ, മുസ്തഫ. പി പി ചുള്ളിയിൽ രവീന്ദ്രൻ ഇ ശിവകുമാർ എന്നിവർ പ്രസംഗിച്ചു.

തവനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി മിനി സി സ്വാഗതവും എടപ്പാൾ കൃഷി ഓഫീസർ ശ്രീ സുരേന്ദ്രൻ എം പി നന്ദിയും പറഞ്ഞു. തുടർന്നു നടന്ന കാർഷിക സെമിനാറിൽ ‘കൃഷിയും ഭക്ഷണവും ‘എന്ന വിഷയത്തെകുറിച്ച് ശ്രീ ചന്ദ്രൻമാസ്റ്റർ നിള, ‘മണ്ണും കൃഷിയും ‘എന്ന വിഷയത്തെ കുറിച്ച് ശ്രീ ഇല്യാസ്.കെ പി എന്നിവർ ക്ലാസ്സ്‌ എടുത്തു. കരി, നുഖം, തെക്കൊട്ട, എന്നീ പഴയകാല കാർഷിക ഉപകരണങ്ങൾ, ജൈവ ഉത്പന്നങ്ങൾ, പച്ചക്കറി തൈകൾ, ചക്ക ഉത്പന്നങ്ങൾ, കാർഷിക യന്ത്രങ്ങൾ, ഫലവൃക്ഷതൈകൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, എന്നിവയുടെ പ്രദർശനവും വിപണനവും നടന്നു. ഉച്ചക്ക് ശേഷം വിവിധ കർഷകരുടെ ചവിട്ടുകളി, നാടൻ പാട്ടുകൾ എന്നിവയും മേളയെ മികവുറ്റതാക്കി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Agriculture

To Top