Connect with us

വളചെട്ടി പാടവും ഈ വർഷം പുഞ്ച കൃഷി കതിരണിയും:

Agriculture

വളചെട്ടി പാടവും ഈ വർഷം പുഞ്ച കൃഷി കതിരണിയും:

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന് കീഴിൽ എടപ്പാൾ തുയ്യം കല്ലമ്മുക്ക് പ്രദേശത്തു ഏകദേശം നാല്പത് വർഷങ്ങൾ തരിശ് ആയി കിടന്നിരുന്ന 8 ഏക്കർ ഭൂമിയാണ് എടപ്പാൾ കൃഷിഭവന്റെ ഇടപെടലിലൂടെ നെൽകൃഷി ചെയ്യുന്നത്. പൊന്നാനി സ്വദേശിയും അക്ബർ ട്രാവൽസ് ഉടമ അബ്ദുൽ നാസറിന്റ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്താണ് കല്ലമ്മുക്ക് സ്വദേശിയും യുവകർഷകനുമായ അജീഷ് പാലേക്കാട്ട് നെൽകൃഷി ഇറക്കുന്നത്. കൃഷിയുടെ ഞാറുനടൽ ഉത്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ പ്രഭാകരന്റെ അധ്യക്ഷതയിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി. സുബൈദ നിർവഹിച്ചു. കൃഷിഓഫീസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർമാരായ ദിനേശൻ,ഷീന, അക്ബർട്രാവൽസ് പ്രതിനിധി സുനിൽ, അസിസ്റ്റന്റ് കൃഷിഓഫീസർ ഉണ്ണികൃഷ്ണൻ കെപി, കൃഷി അസിസ്റ്റന്റ്മാരായ സന്തോഷ്‌കുമാർ, അഭിലാഷ്, കർഷകരായ, മോഹനൻ, മനോഹരൻ, മോഹൻദാസ്, പ്രേമൻ, അജീഷ്, നന്ദനൻ എന്നിവർ പങ്കെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Agriculture

To Top