Connect with us

വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി പരിശീലന പരിപാടി സംഘടിപ്പിച്ചു:

Local news

വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി പരിശീലന പരിപാടി സംഘടിപ്പിച്ചു:

വട്ടംകുളം:  വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജാഗ്രതാ സമിതി പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് /വാർഡ് ജാഗ്രതാ സമിതി അംഗങ്ങളായ വാർഡ് മെമ്പേഴ്സ്, അംഗൻവാടി വർക്കേഴ്സ്, ആശാവർക്കേഴ്സ്, ADS പ്രതിനിധികൾ എന്നിവർക്കാണ് പരിശീലനം നൽകിയത്. കില ഫാക്കൾട്ടി ശ്രീമതി രോഹിണി മുത്തൂർ ക്ലാസ് നയിച്ചു. ജെൻഡർ ഇക്വാളിറ്റി, സ്ത്രീ സമത്വം എന്നീ പൊതുവിഷയങ്ങളും ജാഗ്രതാ സമിതിയുടെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങളും നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. കഴുങ്കിൽ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. വ്യക്തികൾ ഒരുതരത്തിലുള്ള മാനദണ്ഠങ്ങൾക്കും വിധേയമാകാതെ പരസ്പര ബഹുമാനത്തോടെയും പരിഗണനയോടെയും സ്നേഹത്തോടെയും പെരുമാറുന്നതിലൂടെ മാത്രമേ ഇത്തരത്തിലുള്ള അസമത്വങ്ങൾ നമുക്ക് തുടച്ചുനീക്കാൻ കഴിയുകയുള്ളു എന്ന് അദ്ദേഹം ഓർമപ്പെടുത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീ. എം.എ നജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി.ദീപ മണികണ്ഠൻ, ലീഗൽ അഡ്വൈസർ ശ്രീമതി മജിദ, അബ്ദുൽമജീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീജബിന്ദു, കുടുംബശ്രീ CDS ചെയർപേഴ്സൺ ശ്രീമതി കാർത്ത്യായനി എന്നിവർ സാന്നിധ്യം അറിയിച്ചു. പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററുമായി ചേർന്നു പ്രവർത്തിക്കുന്ന കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലിംഗ് സംവിധാനം വഴി നടപ്പാക്കുന്ന വിവിധ സേവനങ്ങൾ സംയോജിപ്പിച്ച് ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ വാർഡ് /അയൽക്കൂട്ടത്തലങ്ങളിൽ എത്തിക്കുന്നതിനുള്ള കുടുംബശ്രീ ജില്ലാമിഷന്റെ പ്രത്യേക പദ്ധതിയായ ‘ക്ലിക്കി ‘ന്റെ പോസ്റ്റർ ബഹുമാനപ്പെട്ട പഞ്ചായത്ത്‌ പ്രസിഡന്റ് കഴുങ്കിൽ മജീദ് പ്രകാശനം ചെയ്തു. വട്ടംകുളം പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഷമീല മാളിയേക്കൽ, കുടുംബശ്രീ സ്നേഹിത കൗൺസിലർ ആദിത്യ സി.പി എന്നിവർ സംസാരിച്ചു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീജ ബിന്ദു നന്ദി പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top