Connect with us

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു:

നന്നംമുക്ക് പഞ്ചായത്തിൽ വിതരണത്തിനായി കൂട്ടിയിട്ട ഭക്ഷ്യ കിറ്റുകൾ.

Local news

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു:

ചങ്ങരംകുളം: കേരള സർക്കാറിന്റെ അതിദരിദ്ര നിർമാർജനത്തിന്റെ ഭാഗമായി നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ അതി ദരിദ്രരെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ അതി ദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. 26കുടുംബങ്ങൾക്ക് മൂന്ന് മാസത്തേക്കുള്ള കിറ്റാണ് വിതരണം ചെയ്തത്. ദാരിദ്രം തുടച്ചു നീക്കുക എന്ന ലക്ഷ്യം മുൻ നിറുത്തി ഈ പദ്ധതി തുടർന്നു കൊണ്ടിരിക്കും. ഭക്ഷണ കിറ്റിന്റെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. നന്നംമ്മുക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രവീൺ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുസ്തഫ ചാലു പറമ്പിൽ, അസിസ്റ്റന്റ് സെക്രട്ടറി സുധൻ, മെമ്പർമാരായ കൗസല്യ രവി, റെഷീന റസാഖ്, റഈസ അനീസ്, ജബ്ബാർ കുറ്റിയിൽ, ഷണ്മുകൻ, ശാന്തിനി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top