Connect with us

ഇന്ത്യൻ സംസ്കാരത്തിന്റെ കാവൽക്കാരായി മാറാനുള്ള ബിജെപി നീക്കം അപഹാസ്യം: ഡോ. പി സരിൻ:

Politics

ഇന്ത്യൻ സംസ്കാരത്തിന്റെ കാവൽക്കാരായി മാറാനുള്ള ബിജെപി നീക്കം അപഹാസ്യം: ഡോ. പി സരിൻ:

എടപ്പാൾ : ഇന്ത്യൻ സംസ്കാരത്തിന്റെ കാവൽക്കാരാണെന്നും, ഹൈന്ദവതയുടെ പിന്മുറക്കാരാണെന്നുമുള്ള മട്ടിൽ വ്യാജ പ്രചരണം അഴിച്ചുവിട്ടു മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളായ ബി ജെ പി, സംഘ്പരിവാർ ശക്തികളെ കരുതിയിരിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി ഐ ടി സെൽ സംസ്ഥാന കോ ഓർഡിനേറ്ററുമായ ഡോ. പി സരിൻ അഭിപ്രായപ്പെട്ടു.

അപരന്റെ വേദന സ്വന്തം വേദനയായി കരുതി ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ മനുഷ്യനെ മനുഷ്യനായിമാത്രം കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്നും ഡോ. സരിൻ വിശദമാക്കി.

വട്ടംകുളം പഞ്ചായത്തിലെ മൂതൂർ പാറയിൽ യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സരിൻ. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വി വി മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാജി പച്ചേരി മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷഫീഖ് കൈമലശ്ശേരി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം എ നജീബ്, പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ കെ ഭാസ്കരൻ വട്ടംകുളം, കെ എസ്‌ യു മുൻ ജില്ലാ പ്രസിഡണ്ട് ഹാരിസ് മൂതൂർ, ജവഹർ ബാൽ മഞ്ച് മലപ്പുറം ജില്ല ചീഫ് കോ ഓർഡിനേറ്റർ ഫിറോസ്ഖാൻ അണ്ണക്കമ്പാട്, മഹേഷ് വട്ടംകുളം, എൻ വി അഷറഫ്, എം മാലതി, കെവി സിറാജുദ്ദീൻ, കെ വി മൻസൂർ, കെ ശരത് എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top