Connect with us

പാലം കവിതയുടെ പിറവിദിനത്തിൽ നിളാതീരത്ത് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു:

Entertainment

പാലം കവിതയുടെ പിറവിദിനത്തിൽ നിളാതീരത്ത് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു:

തവനൂർ: ആദ്യത്തെ പരിസ്ഥിതി കവിത എന്നു വിശേഷിപ്പിക്കാവുന്ന “പാലം” കവിതയുടെ പിറവിദിനത്തിൽ നിളാതീരത്ത് പദ്മിനി സ്ക്വയറിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.

തവനൂർ സർവീസ് സഹകരണ ബാങ്ക് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്മ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ എം എം നാരായണൻ ഉദ്ഘാടനം ചെയ്തു. ജയേന്ദ്രൻ മേലഴിയം ആമുഖ കവിത അവതരിപ്പിച്ചു.

കുറ്റിപ്പുറം പാലം പുതിയ കെട്ടിലും മട്ടിലും പുനർ നിർമ്മാണം ആരംഭിക്കുന്ന കാലത്ത് ഒത്ത് ചേരൽ നവ്യാനുഭവമായി.

പുഴയ്ക്കിരുവശമായി ജനിച്ച കവി ഇടശ്ശേരിയേയും ചിന്തകൻ എം.ഗോവിന്ദനേയും അനുസ്മരിച്ചു. ഡോ. ഹരിയാനന്ദകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പാലം നിർമ്മാണ പ്രവ്യത്തിയിൽ പങ്കെടുത്ത കെ.പി.കുഞ്ഞുമുഹമ്മദ് ഓർമകൾ പങ്ക് വെച്ചു. ചിത്രകാരൻമാരുടെ കൂട്ടായ്മയും കവിയരങ്ങും നടന്നു. കണ്ടനകം ചമയം അവതരിപ്പിച്ച ചിങ്കാരി നാടകം അരങ്ങേറി.

ബാങ്ക് പ്രസിഡണ്ട് പി. ജ്യോതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളായ ടി.വി. ശിവദാസ്, അക്ബർ കുഞ്ഞു, ഷീജ കൂട്ടാക്കിൽ, എം.ജയരാജ്, ബാലചന്ദ്രൻ, കെ.പി.വേണു, പി.പി. .വാസുദേവൻ, ടി.എം. ഋഷികേശൻ, സി.വി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി.മുരളീധരൻ സ്വാഗതവും ജയരാജ് എം നന്ദിയും പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Entertainment

To Top