Connect with us

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ എല്ലാ സ്കൂളുകളിലും ശുചിത്വ ടോയ്ലറ്റ് & യൂറിൻ കോംപ്ലക്സ് ന്റെ നിർമാണത്തിന് തുടക്കം:

Services

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ എല്ലാ സ്കൂളുകളിലും ശുചിത്വ ടോയ്ലറ്റ് & യൂറിൻ കോംപ്ലക്സ് ന്റെ നിർമാണത്തിന് തുടക്കം:

വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്തിലുള്ള എല്ലാ യൂ.പി, എൽ.പി സ്കൂളുകളിലും ടോയ്‌ലെറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പാല എ ജെ ബി സ്കൂളിൽ ശുചിത്വ ടോയ്ലറ്റ് & യൂറിൻ കോംപ്ലക്സ് ന്റെ നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബിന്റെ സാന്നിധ്യത്തിൽ നടന്ന കുറ്റിയടിക്കൽ ചടങ്ങു പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ നിർവഹിച്ചു.

മെമ്പർ ഹാസൈനാർ നെല്ലിശ്ശേരി, ഫസീല സജീബ് മെമ്പർ,അനിത മെമ്പർ, കുറ്റിപ്പാല സ്കൂളിലെ പ്രധാന അധ്യാപിക എന്നിവർ സന്നിഹിതരായിരുന്നു. 5ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ നിർമ്മാണം മാർച്ചുമാസത്തിൽ തന്നെ പൂർത്തീകരിച്ചു കൈമാറാനാകുന്ന വിധത്തിലാണ് ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടം വട്ടംകുളം സി പി എൻ യൂ പി സ്കൂളിലും, നെല്ലിശ്ശേരി എ യൂപി സ്കൂളിലും ടോയ്‌ലെറ്റുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത് താമസിയാതെ പഞ്ചായത്തിന്റെ പരിധിക്കുള്ളിലുള്ള എല്ലാ യൂ പി &എൽ പി സ്കൂളുകളിലും സമാനരീതിയിലുള്ള ടോയ്ലറ്റ് കം യൂറിൻ കോംപ്ലക്സ്കൾ സ്ഥാപിക്കാനാണ് പദ്ധതി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Services

To Top