Connect with us

ഭവന ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് 2023-24 വർഷത്തെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ:

Local news

ഭവന ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് 2023-24 വർഷത്തെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ:

പൊന്നാനി: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ 21-02-23 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ ശ്രീ സി. രാമകൃഷ്‍ണന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ്‍ സെമിനാർ ഉദ്‍ഘാടനം ചെയ്‍തു. കൃഷി ക്ഷീര മേഖലക്ക് 49,65,000/-, രൂപ സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 15,00,000/- രൂപ പരമ്പരാഗത കൈത്തൊഴിലുകളുടെ പ്രോത്സാഹനത്തിന് 11,25,000/- രൂപ, ആരോഗ്യ മേഖലയിൽ 64,97,200/- രൂപ വനിതകൾക്കായി ബ്യൂട്ടീഷ്യൻ കോഴ്‍സുകൾക്ക് 3,00,000/- രൂപ സാംസ്‍കാരിക മേഖലയിൽ 9,51,800/- രൂപ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിന് 4,00,000/- രൂപ യുവതികൾക്ക് സിവിൽ സർവീസ്‍ പരിശീലനത്തിന് 28,00,000/- രൂപ. അംഗൻവാടികൾ ശിശുസൌഹൃദമാക്കൽ പദ്ധതിക്ക് 19,50,000/- രുപ ശുചിത്വ മേഖലയിൽ 18,41,60 0/- രൂപ കുടിവെള്ള മേഖലയിൽ 27,62,400/- രൂപ സി എച്ച് സി ക്വാർട്ടേഴ്‍സ്‍ നിർമ്മാണം 28,00,000/- രൂപ ഘടകസ്ഥാപനങ്ങളുടെ മെയിന്റനൻസ്‍ ആയി 1,08,86,000/- രൂപ ഭവന മേഖലക്ക് 84,00,000/- രൂപയും വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ശ്രീ അബ്‍ദുൾ മജീദ് കഴുങ്ങിൽ ( വട്ടംകുളം), ശ്രീമതി സുബൈദ സിവി (എടപ്പാൾ), ശ്രീ അസ്‍ലം തിരുത്തി (കാലടി), ശ്രീമതി നസീറ സിപി (തവനൂർ) എന്നിവർ ആശംസകൾ ചേർന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ എസ്‍ ആർ രാജീവ്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ ഇകെ ദിലീഷ് പദ്ധതി വിശദീകരണം ചെയ്‍തു. ഹെഡ്‍ അക്കൌണ്ടന്റ്‍ ശ്രീ സജികുമാർ പിവി നന്ദിയും പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, ആസൂത്രണ സമിതി അധ്യക്ഷൻ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top