Connect with us

പൈതൃക കൃഷിയിടം വിദ്യാർത്ഥികൾ സന്ദർശിച്ചു:

Agriculture

പൈതൃക കൃഷിയിടം വിദ്യാർത്ഥികൾ സന്ദർശിച്ചു:

ചങ്ങരംകുളം: എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്റെ കൃത്യതാ കൃഷി ഇടം തവനൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. ഓൺ ജോബ് ട്രൈനിങ്ങിന്റെ ഭാഗമായി മൈക്രോ ഇറിഗേഷൻ വിഷയത്തെ കുറിച് മനസ്സിലാക്കാനും, കൃഷിയെ കുറിച് പഠിക്കാനും ആണ് വിദ്യാർഥികൾ എത്തിയത്. ഹീര ( കേളപ്പജി മെമ്മോറിയാൽ ), കെ. വി. കെ. അസി. പ്രൊഫസർ പ്രിയജി നായർ, കർഷകരായ സബാഹുസ്സലാം, സുഹൈർ എറവറാംകുന്ന്, എന്നിവർ നേതൃത്വം നൽകി.

ഈ വർഷം രണ്ട് ഏക്കറിൽ ആണ് കൃഷി. തണ്ണിമത്തൻ, ഷമാം, കക്കിരി, പയർ, വെണ്ട, ചീര, ചോളം, എന്നിവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ റെഡ് ലേഡി പപ്പായ, നെല്ല്, മത്സ്യ കൃഷി.. എന്നിവയും ഈ സംഘം ഉല്പാദിപ്പിക്കുന്നുണ്ട്…

കർഷക കൂട്ടായ്മ അംഗങ്ങളായ സബാഹുസ്സലാം, ഇ.എം.മൂസ. അബ്ബാസ് , സുഹൈർ എറവറാം കുന്ന്, ഇ.എച്ച്  ഉബൈദ് ഷാ എന്നിവർ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Agriculture

To Top