Connect with us

കുട്ടികളിലെ അധ്വാനശീലവും, സമ്പാദ്യശീലവും വളർത്തുന്നതിന് കൂട്ടായ്മ സംഘടിപ്പിച്ചു:

Local news

കുട്ടികളിലെ അധ്വാനശീലവും, സമ്പാദ്യശീലവും വളർത്തുന്നതിന് കൂട്ടായ്മ സംഘടിപ്പിച്ചു:

എടപ്പാൾ: കുട്ടികളിലെ അധ്വാനശീലവും, സമ്പാദ്യശീലവും, വളർത്തുന്നതിന്നും അവരിലെ പോഷകാഹാരകുറവ് പരിഹരിക്കുന്നതിന്നും വേണ്ടി, അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും കൂടിച്ചേർന്ന കൂട്ടായ്മ സംഘടിപ്പിച്ചു,

നെല്ലിശ്ശേരി എ യു പി സ്കൂളിൽ വെച്ച് 50കുട്ടികൾക്ക് ഓരോരുത്തർക്കു അഞ്ചു കോഴി വീതം വിതരണം ചെയ്തു. നന്മ നിറഞ്ഞ സ്വഭാവ രൂപീകരണത്തിന് സമൂഹത്തിന്റെ പങ്കിനെപറ്റി ബോധവൽക്കരണം നടത്തി, സർക്കാരിൽ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങൾ വെറുതെ കിട്ടുന്നതാണെന്ന ചിന്ത മാറ്റിയെടുത്തു ഇത്തരം ആനുകൂല്യങ്ങളിൽ നിന്നു മഹത്തായ മൂല്യങ്ങളുള്ള ഫലപ്രാപ്തി ലക്ഷ്യമാക്കി മുന്നേറണമെന്നും, അതിന്റെ ഭാഗമെന്നോണം കോഴികളെ വളർത്തി അവയിൽ നിന്നു കിട്ടുന്ന മുട്ടകൾ ക്ലാസ്സ്‌ ടീച്ചറെ ബോധ്യപ്പെടുത്തി ഉത്തരവാദിത്തോടെ സമ്പാദ്യ ശീലം വളർത്താൻ കുട്ടികളോടൊപ്പം രക്ഷിതാക്കളുടെ പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്നും ഉദ്ഘടനപ്രസംഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു. വെറ്റിനറി ഡോക്ടർ മനോജ്കുമാറിന്റെ സമാന രീതിയിലുള്ള സേവനങ്ങളെ മുക്തകണ്ടം പ്രശംസിച്ചു. അസൈനാർ നെല്ലിശ്ശേരി (മെമ്പർ) അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉദ്ഘടാനം ചെയ്തു. ഹെഡ് മിസ്: റംല ടീച്ചർ സ്വാഗതമാശംസിച്ചു. ഓഫീസർ ജിന്റോ ടി.എ, പ്രസിഡന്റ്‌ രജനി കെ, എന്നിവരും അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top