Connect with us

ചോപ്പന്റെ നിറവില്‍ തിരുകുറമ്പക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിക്ക് തുടക്കമായി:

പന്നിയൂര്‍ പൊറ്റമ്മല്‍ തിരുകുറുമ്പക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്ന മുണ്ട്രക്കോട് ദേശത്തിന്റെ ചോപ്പനിറക്കം

Culture

ചോപ്പന്റെ നിറവില്‍ തിരുകുറമ്പക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിക്ക് തുടക്കമായി:

 

 

ആനക്കര: പന്നിയൂര്‍ പൊറ്റമ്മല്‍ തിരുകുറുമ്പക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിക്ക് ചോപ്പനിറക്കത്തോടെ തുടക്കമായി. രാവിലെ പറനിറപ്പ് ചടങ്ങ് നടന്നു. വൈകീട്ട് നടക്കുന്ന ചോപ്പനിറക്കം ഏറെ പ്രസിദ്ധമാണ്. പ്രധാന ഉത്സവം ഇന്ന് നടക്കും. വളളുവനാട്ടിലെ പ്രസിദ്ധമായ താലപ്പൊലികളില്‍ ഒന്നാണിത്. മുണ്ട്രക്കോട്, പന്നിയൂര്‍ ദേശങ്ങളില്‍ നിന്ന് കോമരം, ചെണ്ടവാദ്യം , മഞ്ഞത്താലം, പീഠം എന്നിവയോടെ എത്തുന്ന ചോപ്പന്‍ വരവോടെയാണ് ഉത്സവത്തിന് തുടക്കമായത്. രാവിലെ ക്ഷേത്രത്തില്‍ വഴിപാടായി പറനിറപ്പ്, അഞ്ച് പറ, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടായി. രാത്രിയില്‍ തായമ്പക, ഗാനമേള, വിവിധ ദേശങ്ങളില്‍ നിന്നായി ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ ആര്‍പ്പുവിളികളും തീപ്പന്തങ്ങളുമായി കാട്ടാളന്‍വരവ്, പാതിരാതാലം എന്നിവയോടെആദ്യദിന ഉത്സവപരിപാടികള്‍ക്ക്സമാപനമായി.

 

താലപ്പൊലി ദിവസമായ ഇന്ന് രാവിലെവിശേഷാല്‍പൂജ, ഉച്ചയ്ക്ക്ശേഷം വിവിധ ഭാഗങ്ങളില്‍ നിന്ന് തിറ, പൂതന്‍, കാള, കരിങ്കാളി, മഞ്ഞക്കാളി, ശിങ്കാരിമേളം, നാസിക്ക് ഡോള്‍, വിവിധ വേഷങ്ങള്‍ എന്നിവയോടെ കൊടിവരവുകളെത്തുംദീപാരാധനക്ക് ശേഷം, തായമ്പക, കൂട്ടവെടി എന്നിവയോടെ സമാപനമാകും. ഉത്സവം കഴിഞ്ഞ് നട അടച്ചാല്‍ പിന്നീട് എഴാം പൂജയോടെയാണ് നടതുറക്കല്‍ നടക്കുക. ഉത്സവതലേന്ന് നടക്കുന്ന ചോപ്പനിറക്ക ചടങ്ങിന്റെ ഭാഗമായി പുറത്തേക്ക് എഴുന്നളളിക്കുന്ന ഭഗവതിയെ കുടിയിരുത്തുന്നത് ഉത്സവ ദിവസം മുല്ല പന്തലിലാണ് എഴാം പൂജ ദിവസം ഭഗവതിയെ തിരിച്ച് തേരേറ്റി ഇരുത്തല്‍, വിശേഷാല്‍ പൂജകള്‍, നിറദീപം തെളിയിക്കല്‍, കോമരങ്ങളുടെ കല്‍പ്പന പറയല്‍, വെടിവഴിപാടുകള്‍, വഴിപാട് സമര്‍പ്പണം എന്നിവയ്ക്ക് ശേഷം മുല്ല പന്തല്‍ പൊളിക്കുന്ന ചടങ്ങുകളോടെ ഏഴാം പൂജക്ക് സമാപനമാകുന്നത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top