Connect with us

കോക്കൂർ എ.എച്ച്.എം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ റോബോട്ടിക് മേള നടത്തി:

Local news

കോക്കൂർ എ.എച്ച്.എം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ റോബോട്ടിക് മേള നടത്തി:

ചങ്ങരംകുളം: കോക്കൂർ എ.എച്ച്.എം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ റോബോട്ടിക് മേള നടത്തി. എസ്.എസ്.കെ.മലപ്പുറവും, കോക്കൂർ സ്കൂളും സംയുക്തമായി നടത്തിയ മേള വിദ്യാർത്ഥികളിൽ ശാസ്ത്ര- സാങ്കേതിക കൗതുകം ഉണർത്തി.

മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആരിഫ നാസർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡ്ന്റ്‌ മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് ഓഫീസർ എം.ഡി.മഹേഷ് മുഖ്യ പ്രഭാഷണം നടത്തി.

സി.കെ. പ്രകാശൻ, ബി.പി.സി ബിനീഷ് ടി.പി, ഷഹന നാസർ, സക്കീർ , പി.പി, രജനി.വി, ഷന്യ. പി, എം.കെ അൻവർ, കെ.അരുൺലാൽ, പി.എസ് കൃഷ്ണൻ, പി.ഷൈന, അധ്യപികയായ ലിസ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിവിധ വിദ്യാലയങ്ങളിൽ നിന്നും വന്ന വിദ്യാർത്ഥികൾക്കായി റോബോട്ടിക് സെമിനാറും ക്വിസ് മൽസരവും കുട്ടികൾ തയ്യാറാക്കിയ ഇലക്ട്രോണിക്സ്, റോബോട്ടിക്സ് അധിഷ്ഠിത ശാസ്ത്രോൽപ്പന്നങ്ങളുടെ പ്രദർശനവും 3D പ്രിൻറിംഗ്, ഡ്രോൺ, കുട്ടികൾ തയ്യാറാക്കിയ വിവിധ കമ്പ്യൂട്ടർ ഗെയിമുകൾ എന്നിവയും ഉണ്ടായിരുന്നു. പ്രദർശനത്തിൽ ഡ്രോൺ ഉൾപ്പെടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഇനങ്ങൾ ഉണ്ടായിരുന്നു

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top