Connect with us

ശ്വാസകോശം അതിവേഗം ചുരുങ്ങി വരുന്ന രോഗവുമായി ദുരിതത്തിലാണ് 32 വയസുകാരൻ അനിൽകുമാർ:

Living

ശ്വാസകോശം അതിവേഗം ചുരുങ്ങി വരുന്ന രോഗവുമായി ദുരിതത്തിലാണ് 32 വയസുകാരൻ അനിൽകുമാർ:

എടപ്പാൾ: കണ്ടനകം കെ.എസ്.ആർ.ടി.സി റീജണൽ വർക്ക്ഷോപ്പിന്  സമീപം പഴയ പോസ്റ്റ് ഓഫീസിനു തൊട്ട്  പുറകിൽ താമസിക്കുന്ന കൈതക്കൊടിയിൽ
അപ്പുവേട്ടന്റെ മകൻ 32 വയസുകാരൻ അനിൽകുമാർ തന്റെ ശ്വാസകോശം അതിവേഗം ചുരുങ്ങി വരുന്ന രോഗവുമായി ദുരിതത്തിലാണ്.
പ്രവാസിയായിരുന്ന ഈ ചെറുപ്പക്കാരൻ ഓക്സിജൻ മാസ്കിന്റെ സഹായത്താൽ ജീവൻ നിലനിർത്താൻ പാടുപെടുകയാണ്.

വർഷങ്ങൾ നീണ്ട ചികിത്സ സ്വതവേ നിർധനരായ ആ കുടുംബത്തെ തീർത്തും തകർത്തിരിക്കുന്നു. ഇനിയുള്ള ഏക ബദൽ ശ്വാസകോശം മാറ്റി വെക്കുക എന്നത് മാത്രമാണ്. അതിഭീമമായ തുകയാണ് ശ്വാസകോശം മാറ്റി വെക്കലിന് ആവശ്യം വരുന്നത്. മറുഭാഗത്ത് ലഭ്യതയുടെ പ്രശ്നവും .

കുടുംബത്തിന് സഹായമേകാൻ  പ്രദേശത്തെ ജനങ്ങൾ ഒത്തുകൂടി  പ്രാഥമികമായി ഒരു കമ്മറ്റി രൂപീകരിക്കുകയും, വാർഡ് മെമ്പർ ബഷീർ, പി .കെ ബക്കർ , എന്നിവരുടെ നേതൃത്തിൽ രോഗിയെ കോഴിക്കോട് പ്രധാന ഹോസ്പിറ്റലിൽ  കൊണ്ടുപോകുകയും തുടർചികിത്സ കാര്യങ്ങൾ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

തുടർ ചികിത്സയും മറ്റുമായി ഭീമമായ തുക വേണമെന്നിരിക്കെ കണ്ടനകം ഗ്രാമീണ ബാങ്കിൽ മെമ്പർ ബഷീർ, സി.വി. മോഹനൻ എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുമുണ്ട്.

നിത്യ ചെലവുകൾക്കു പോലും ബുദ്ധിമുട്ടുന്ന നിർധനരായ ആ കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾക്ക് സഹായം നൽകാവുന്നതാണ്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Living

To Top