Connect with us

തട്ടാൻപടി ശ്രീ കണയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം:

Culture

തട്ടാൻപടി ശ്രീ കണയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം:

എടപ്പാൾ : തട്ടാൻപടി ശ്രീ കണയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ 25-ാം വാർഷികവും, അതിനോടനുബന്ധിച്ച് നടത്തുന്ന ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകളും, വേട്ടക്കരൻ പ്രതിഷ്ഠയും, സർപ്പം, രക്ഷസ്സ്, ഗുരുദേവൻമാരുടെ മാറ്റി പ്രതിഷ്ഠിക്കലും, ഭദ്രകാളി ഭൂവനേശ്വരിയ്ക്ക് കലശാഭിഷേകങ്ങളും, വെള്ളി മുതൽ ഞായർ (മാർച്ച് 10, 11, 12) വരെ നടക്കും.

ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരി, അഴകത്ത് പ്രകാശൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി പൊൽപ്പാക്കര ശ്യാം എമ്പ്രാന്തിരിയും നേതൃത്വം നൽകും.  വെള്ളി വൈകീട്ട് 4 മണിക്ക് തട്ടാൻപടിയിൽ നിന്നും താലത്തിന്റെയും താളമേളങ്ങളുടേയും അകമ്പടിയോടെ വേട്ടേക്കരൻ പ്രതിഷ്ഠ – ബിംബം ഏറ്റുവാങ്ങൽ ചടങ്ങ് നടക്കും. തുടർന്ന് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ ശബരിമല മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ. മനോജ് എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്യും.

ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ അധ്യക്ഷനാകും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ.മുരളീധരൻ , പഞ്ചായത്തഗങ്ങളായ അച്ചുതൻ, കെ.പി സിന്ധു, ഷിജില തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. തുടർന്ന് 7 മണിക്ക് നൃത്തസന്ധ്യ അരങ്ങേറും. രണ്ടാം ദിവസമായ ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് പ്രതിഷ്ഠ – ബിംബം ഏറ്റുവാങ്ങൽ പ്രാസാദ ശുദ്ധി ക്രിയകൾ, ദീപാരാധന, ഭഗവതിസേവ, സർപ്പബലി, അത്താഴപൂജ എന്നിവക്ക് ശേഷം രാത്രി 9 മണിക് കോഴിക്കോട് കോസ്മോസ് മ്യൂസിക്ക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

മൂന്നാം ദിവസമായ ഞായർ കാലത്ത് 4 മണിക്ക് മഹാഗണപതി ഹോമം, ജീവകലശപൂജ, ചതുശുദ്ധിധാര 25 കലശം, നവകം, പഞ്ചഗവ്യം, ദാനം, വേട്ടേക്കരൻ പ്രതിഷ്ഠ, തുടർന്ന് വേട്ടേക്കരൻപാട്ട്, ഉച്ചപ്പാട്ട്, വിശേഷാൽ കലശാഭിഷേകത്തോടെ പൂജ, ഉപദേവൻമാർക്ക് വിശേഷാൽ പൂജകൾ സർപ്പം, രക്ഷസ്സ് പ്രതിഷ്ഠ, 12 മണി മുതൽ അന്നദാനം എന്നിവ നടക്കും.

വൈകീട്ട് നാല് മണിക്ക് കല്ലാട്ട് മോഹനകുറുപ്പിന്റെ നേതൃത്വത്തിൽ കളമെഴുത്ത്, മുല്ലക്കൽപാട്ട്, അഞ്ച് മണിക്ക് ശുകപുരം രഞ്ജിത്തിന്റെ നേതൃത്വത്തിൽ തായമ്പക നടക്കും.

തുടർന്ന് ദീപാരാധന, മുൻ ഗുരുവായൂർ, ശബരിമല മേൽശാന്തി ബ്രഹ്മശ്രീ: തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കളംപൂജ, തുടർന്ന് ബ്രഹ്മശ്രീ കണ്ഠമംഗലം മനോജ് നമ്പൂതിരിയുടെ നേതൃത്വത്തിൽ കളപ്രദക്ഷിണവും താലം എഴുന്നള്ളിപ്പോടുകൂടി അത്താഴപൂജയും 1008 നാളികേരം ഉടക്കലും തുടർന്ന് അന്നദാനവും നടക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top