Connect with us

പഠന പരിപോഷണപരിപാടി (ELA)യുടെ ഭാഗമായി വായനശാല സന്ദർശനം നടത്തി:

Educational

പഠന പരിപോഷണപരിപാടി (ELA)യുടെ ഭാഗമായി വായനശാല സന്ദർശനം നടത്തി:

ചങ്ങരംകുളം: ഒതളൂർ ഗവർമെൻ്റ് യു.പി.സ്കൂളിലെ നാലാം ക്ലാസ്സിലെ കുട്ടികൾ പഠന പരിപോഷണത്തിൻ്റെ ഭാഗമായി ( ഇല) പന്താവൂർ നളന്ദ കലാകേന്ദ്രം ഗ്രന്ഥശാല സന്ദർശിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളെ നളന്ദ ഗ്രന്ധശാല ഭാരവാഹികളായ ധനീഷ്, പ്രകാശൻ, പ്രതീഷ് എന്നിവർ സ്വീകരിച്ചിരുത്തി ഗ്രന്ഥശാലാ പ്രവർത്തനങ്ങളും പുസ്തകങ്ങളും പരിചയപ്പെടുത്തിക്കൊടുത്തു. സ്കൂളിലെ അദ്ധ്യാപകരായ നിഷ, രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഗ്രന്ഥശാലയിൽ എത്തിയത്. തുടർന്ന് നയന വി.എസ് കവിത ചൊല്ലിയത് വേറിട്ടനുഭവമായി . എല്ലാ വിദ്യാർത്ഥികൾക്കും നളന്ദ ഭാരവാഹികൾ മിഠായി നൽകിയാണ് യാത്രയാക്കിയത്. .

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Educational

To Top